പള്ളിക്കര: കടമ്പ്രയാറിലും മനക്കേകടവ് തോട്ടിലും വ്യാപിച്ച രാസമാലിന്യം മൂലം മത്സ്യങ്ങള്‍ ചത്ത് പൊങ്ങുകയും വെള്ളം കറുത്ത് കാണപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ആര്‍.ഡി.ഒ എം.ജി രാമചന്ദ്രന്‍, കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി രാജേഷ്.ടി.വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനോയ്.എം. ജോസഫ്, പഞ്ചായത്തംഗം ജിജോ.വി.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മലിനീകരണനിയന്ത്രണ ബോര്‍ഡ് നേരത്തേ വെള്ളം ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രപ്പുഴയിലും കടമ്പ്രയാര്‍ ബ്രഹ്മപുരം മേഖലയിലും, പള്ളിക്കര മനക്കേകടവ് തോട്ടിലും വ്യാപകമായി പലതരം മീനുകളും ചത്തുപൊങ്ങിയിരുന്നു. ചെളിയുടെ അടിത്തട്ടില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ വരെ ചത്തുപൊങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. വന്‍ തോതില്‍ രാസമാലിന്യം ഒഴുക്കുന്നതാണ് മീനുകള്‍ ചത്തു പൊങ്ങാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ടാങ്കര്‍ലോറികളിലത്തെി കടമ്പ്രയാറിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നത് പതിവാണ്. കൂടാതെ കടമ്പ്രയാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍നിന്നും രാസമാലിന്യം പ്രത്യേക കുഴലുകള്‍ സ്ഥാപിച്ച് ഒഴുക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പഴങ്ങനാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍നിന്നും പ്രത്യേക പൈപ്പുകള്‍ സ്ഥാപിച്ച് കടമ്പ്രയാറിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിയിരുന്നു. പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ കുഴലുകള്‍ മുറിച്ചു മാറ്റിയെങ്കിലും ഇപ്പോഴും മാലിന്യമൊഴുക്ക് തുടരുകയാണെന്ന് ആക്ഷേപമുണ്ട്. ശുചിമുറി മാലിന്യം സംസ്കരിക്കാന്‍ ജില്ലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ബ്രഹ്മപുരത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. ശുചിമുറി മാലിന്യം തള്ളുന്നതിന് തോടും, പാടവും എല്ലാം തന്നെയാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.