പൈ്ളവുഡ് കമ്പനി : പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

പെരുമ്പാവൂര്‍: കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പൈ്ളവുഡ് കമ്പനി പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ എത്തിയ ഉടമകളെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സമരരംഗത്തുള്ള നാല് സ്ത്രീകള്‍ വീട്ടില്‍ തമ്പടിച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യഭീഷണിയും മുഴക്കി. ചൊവ്വാഴ്ച രാവിലെ പത്തോടെ ഇരിങ്ങോളിലാണ് സംഭവം. ഡെല്‍റ്റ പൈ്ളവുഡ് കമ്പനിയുടെ ഒരു പ്ളാന്‍റ് തുറന്നുപ്രവര്‍ത്തിക്കാന്‍ കോടതി ഉത്തരവുമായി ഉടമകള്‍ എത്തിയതാണ് സംഘര്‍ഷത്തില്‍ കാലാശിച്ചത്.സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്സും തഹസില്‍ദാറും സ്ഥലത്തത്തെി. സമരക്കാരുടെ ആവശ്യപ്രകാരം രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണ്‍ തഹസില്‍ദാര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇതിനുശേഷം സമരക്കാര്‍ പിരിഞ്ഞെങ്കിലും ഉച്ചക്കുശേഷം കമ്പനിയില്‍നിന്ന് പൈ്ളവുഡ് കയറ്റിപോയ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ഇടപെട്ട് നീക്കി. ബുധനാഴ്ച മുതല്‍ തുടര്‍ സമരവുമായി ഇറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. പൈ്ളവുഡ് കമ്പനിയുടെ മറവില്‍ പശ നിര്‍മാണം നടക്കുന്നെന്നാരോപിച്ച് നാട്ടുകാര്‍ സമരത്തിലാണ്. ഡെല്‍റ്റ കമ്പനിക്കെതിരെ സമരരംഗത്തുള്ള സ്ത്രീകള്‍ രണ്ടാം തവണയാണ് ആത്മഹത്യഭീഷണി മുഴക്കുന്നത്. ഒരാഴ്ച മുമ്പ് കമ്പനി തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിനെതിരെ ആത്മഹത്യഭീഷണിയുമായി ഒരുസ്ത്രീ പെരുമ്പാവൂര്‍ പച്ചക്കറി മാര്‍ക്കറ്റ് കോംപ്ളക്സിന്‍െറ മുകളില്‍ കയറിയിരുന്നു. ആര്‍.ടി.ഒ നിര്‍ദേശപ്രകാരം കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതിനുശേഷമാണ് അന്ന് സ്ത്രീ പിന്തിരിഞ്ഞത്. പിന്നീട് നടന്ന ചര്‍ച്ചയില്‍ കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഒരു പ്ളാന്‍റ് തുറന്നുപ്രവര്‍ത്തിക്കാന്‍ അധികൃതര്‍ കമ്പനി ഉടമകള്‍ക്ക് അനുമതി നല്‍കി. ഇതിനെതിരെയാണ് നാട്ടുകാര്‍ വീണ്ടും സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.