കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ വൈക്കം ടി.വിപുരം പയറാട്ടുകോളനിയില്‍ ചെറുപുര വീട്ടില്‍ താമസിക്കുന്ന അനീഷിനെയാണ് (30) എറണാകുളം ടൗണ്‍ നോര്‍ത്ത് സി.ഐ ടി.ബി. വിജയന്‍ അസ്റ്റ് ചെയ്തത്. 2016 ജൂലൈയിലാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ എറണാകുളം പാടിവട്ടത്തെ സിനിമ ഷൂട്ടിങ് നടക്കുന്ന സ്റ്റുഡിയോയയില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. സ്റ്റുഡിയോയിലെ ഡ്രൈവറായിരുന്ന പ്രവീണ്‍ എന്നയാളാണ് പീഡനത്തിന് ഒത്താശചെയ്തത്. പനിപിടിച്ച് കിടക്കുകയാണെന്ന് വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ യുവതിയെ സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് റൂമില്‍ പ്രതി പീഡിപ്പിക്കുകയായിരുന്നു. പരാതിനല്‍കാനുള്ള യുവതിയുടെ നീക്കം വിവാഹം കഴിച്ചുകൊള്ളാമെന്ന് പെണ്‍കുട്ടിയുടെ വീട്ടിലത്തെി വാഗ്ദാനം നല്‍കി ഇയാള്‍ തടയുകയായിരുന്നു. പിന്നീട് സ്റ്റുഡിയോയില്‍ വെച്ച് പകര്‍ത്തിയ പെണ്‍കുട്ടിയുടെ അശ്ളീല ചിത്രങ്ങള്‍ വാട്സ്ആപ് വഴി പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തശേഷം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതോടെ അകലംപാലിച്ച ഇയാള്‍ കബളിപ്പിക്കുകയാണെന്ന് അറിഞ്ഞതോടെയാണ് യുവതി പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഫോണ്‍ ഉപേക്ഷിച്ച് കൊല്ലം ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കളുടെ നീക്കം നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. ഒളിവിലായിരുന്നപ്പോഴും ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പ്രതി നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താന്‍ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണെന്നും പാടിവട്ടത്തെ സ്റ്റുഡിയോ സ്വന്തമാണെന്നുമാണ് പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പ്രതി എറണാകുളത്ത് വരുന്നുണ്ടെന്ന് വിവരം ലഭിച്ച എറണാകുളം എ.സി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് പാലാരിവട്ടം സിഗ്നലിനടുത്തുവെച്ച് പിടികൂടിയത്. എസ്.ഐ ബേസില്‍ തോമസ്, എ.എസ്.ഐമാരായ റഫീഖ് എന്‍.ഐ., ബോസ്, എസ്.സി.പി.ഒ അനില്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.