ചികിത്സപ്പിഴവ് മൂലം യുവതി മരി​െച്ചന്ന്; മൃതദേഹവുമായി പ്രതിഷേധ മാർച്ച്

നെട്ടൂർ: യുവതിയുടെ മരണം ചികിത്സപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് മൃതദേഹവുമായി നാട്ടുകാർ മരടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മരടിലെ ആശുപത്രിയിൽനിന്ന് പേരുവെട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച നെട്ടൂർ നെടുംപറമ്പിൽ രാജുവി​െൻറ ഭാര്യ ബിന്ദുവാണ്(43) ഞായറാഴ്ച വൈകുന്നേരം ആറോടെ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ മൃതദേഹവുമായി ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. തിങ്കളാഴ്ച വൈകുന്നേരം ആറോടെ കുണ്ടന്നൂർ ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് സമ്മേളനത്തിൽ മരട് നഗരസഭ അധ്യക്ഷ സുനില സിബി, കൗൺസിലർമാരായ ഇ.ആർ. സന്തോഷ്, ദിഷ പ്രതാപൻ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. സംഭവത്തെക്കുറിച്ച് സമഗ്രാേന്വഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെട്ടു. അമിത രക്തസ്രാവത്തെ തുടർന്ന് ഞരമ്പ് പൊട്ടിയാണ്‌ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടലിനെ തുടർന്നാണ് 18ന് പുലർച്ചെ ഒന്നരയോടെ ബിന്ദുവിനെ മരടിലെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ബിന്ദുവിന് ഓക്സിജൻ മാസ്ക് വെച്ചിരുന്നു. എന്നാൽ, അര മണിക്കൂർ കഴിഞ്ഞ് ഡോക്ടർ എത്തി പരിശോധിച്ചപ്പോഴാണ് ഒാക്സിജൻ സിലിണ്ടർ കാലിയാണെന്ന് മനസ്സിലായതെന്ന് ബിന്ദുവി​െൻറ ഭർത്താവ് പറയുന്നു. ഇതിനിടെ, യുവതിയുടെ നില വഷളാവുകയും പുലർച്ചെ നാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മരടിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് ഭാര്യയുടെ ജീവൻ അപകടത്തിലായതെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് മരട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.