ഐ.ഒ.സി വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി 'സമരപ്പെരുന്നാൾ'

കൊച്ചി: ചെറിയ പെരുന്നാൾ ദിനത്തിൽ സോളിഡാരിറ്റി പ്രവർത്തകർ കുടുംബവുമൊത്ത് പുതുവൈപ്പിലെ ഐ.ഒ.സി വിരുദ്ധ സമരപ്പന്തലിൽ പെരുന്നാളാഘോഷിച്ചു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സമരപ്പെരുന്നാൾ' എന്ന പേരിലായിരുന്നു പെരുന്നാളാഘോഷം. ഐ.ഒ.സി വിരുദ്ധ സമരത്തോടുള്ള ഐക്യദാർഢ്യമായാണ് പരിപാടി സംഘടിപ്പിച്ചത്. പായസവും മധുര പലഹാരവുമായി എത്തിയ പ്രവർത്തകർ പാട്ടു പാടിയും മുദ്രാവാക്യം വിളിച്ചും സമരക്കാരോടൊപ്പം പങ്കുചേർന്നു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം പെരുന്നാൾ സന്ദേശം നൽകി. മനുഷ്യ​െൻറ വേദനകൾ തിരിച്ചറിയാനും അതിന് പരിഹാരം കാണാനുമുള്ള പ്രചോദനമാണ് പെരുന്നാളി​െൻറ ആത്മാവെന്നും അതിനോട് നീതിപുലർത്തുകയാണ് ജീവിതത്തിനുവേണ്ടി പോരടിച്ചുകൊണ്ടിരിക്കുന്ന വൈപ്പിൻ ജനതയോടുള്ള ഐക്യദാർഢ്യത്തിലൂടെ സോളിഡാരിറ്റി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠൻ, എൻ.എച്ച് ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് ഹാഷിം ചേന്ദാപ്പള്ളി, ഫാ. റൊമാൻസ്, വെൽഫെയർ പാർട്ടി ജില്ല സമിതിയംഗം എച്ച്. സദഖത്ത്, ജി.ഐ.ഒ ജില്ല പ്രസിഡൻറ് അബീന മൻസൂർ, ഫ്രട്ടേണിറ്റി ജില്ല കമ്മിറ്റിയംഗം ഷബീർ ബഷീർ, ഐ.ഒ.സി സമരസമിതി നേതാക്കളായ അജയഘോഷ്, മാഗ്ലിൻ പീറ്റർ, സോളിഡാരിറ്റി ജില്ല സെക്രട്ടറി മൊയ്നുദ്ദീൻ അഫ്സൽ എന്നിവർ സംസാരിച്ചു. ഡിസ്പോസിബ്ൾ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ഉപയോഗിക്കാതെ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയ പരിപാടി എല്ലാവരുെടയും പ്രശംസ ഏറ്റുവാങ്ങി. ചിത്രകാരനും മാധ്യമപ്രവർത്തകനുമായ നസീറുകുട്ടി പെരുന്നാൾ സമ്മാനമായി കുട്ടികൾക്ക് ഈന്തപ്പഴ ബോക്സ് നൽകി. സോളിഡാരിറ്റി ജില്ല സെക്രട്ടറിമാരായ രഹ്നാസ് ഉസ്മാൻ, മൻസൂർ കല്ലേലിൽ, ഷഫീഖ് പറവൂർ, വൈപ്പിൻ ഏരിയ പ്രസിഡൻറ് യാസിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.