മെട്രോ ​സ്​റ്റേഷനുകളിൽ പ്ലാസ്​റ്റിക്​ ബോട്ടിൽ റീസൈക്ലിങ്​ മെഷീൻ

െകാച്ചി: കൂടുതൽ പരിസ്ഥിതിസൗഹൃദമാവുന്നതി​െൻറ ഭാഗമായി കൊച്ചി മെട്രോ െതരെഞ്ഞടുക്കപ്പെട്ട സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിങ് മെഷീനുകൾ സ്ഥാപിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഇവയിൽ നിക്ഷേപിക്കാം. മെഷീനിൽനിന്ന് ലഭിക്കുന്ന ഡിസ്കൗണ്ട് കൂപ്പണുകൾ വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗപ്പെടുത്താം. നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പിന്നീട് റീസൈക്കിൾ ചെയ്യും. ആദ്യഘട്ടമെന്ന നിലയിൽ സ്ഥാപിക്കുന്ന മൂന്ന് മെഷീൻ നിർമാതാക്കളായ വൈൽഡ് വെസ്റ്റ് മീഡിയയിൽനിന്ന് സൗത്ത് ഇന്ത്യൻ ബാങ്കാണ് വാങ്ങുന്നത്. േകാർപറേറ്റ് റെസ്പോൺസിബിലിറ്റി പദ്ധതിയിലുൾപ്പെടുത്തിയാണ് ബാങ്ക് മെഷീൻ വാങ്ങുന്നത്. സ്ഥാപിക്കാനാവശ്യമായ സ്ഥലം കെ.എം.ആർ.എൽ നൽകും. സ്ഥാപിക്കുന്നതി​െൻറയും പരിപാലിക്കുന്നതി​െൻറയും ചുമതല വൈൽഡ് വെസ്റ്റ് മീഡിയക്കാണ്. പാലാരിവട്ടം സ്റ്റേഷനിൽ ആദ്യ റീസൈക്ലിങ് മെഷീൻ ബുധനാഴ്ച രാവിലെ 10ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ്, സൗത്ത് ഇന്ത്യൻ ബാങ്ക് സി.ഇ.ഒ വി.ജി. മാത്യു എന്നിവർ േചർന്ന് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.