കൊച്ചി: സ്വാമി ഗംഗേശാനന്ദ കേസിൽ ഇരയായ പെൺകുട്ടിയെ സംഘ്പരിവാർ പ്രവർത്തകർ അന്യായമായി തടങ്കലിലാക്കിയെന്നാരോപിച്ച് നൽകിയ ഹരജി കാമുകൻ അയ്യപ്പദാസ് പിൻവലിച്ചു. പീഡനം സഹിക്കാനാവാതെയാണ് സ്വാമിയെ പെൺകുട്ടി ഉപദ്രവിച്ചതെന്നും സംഭവത്തെത്തുടർന്ന് പരാതി നൽകിയശേഷം പെൺകുട്ടിയെ സംഘ്പരിവാറുകാർ നെടുമങ്ങാട്ട് ഒരു വീട്ടിൽ തടങ്കലിലാക്കിയിരിക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പെൺകുട്ടി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും ആരുടെയും തടങ്കലിലല്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം പേട്ട എസ്.ഐ എ.എസ്. സുരേഷ്കുമാർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളിൽനിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി ഇൗ മാസം 20ന് പേട്ട സി.െഎക്ക് പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കുട്ടിക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് സംരക്ഷണം നൽകുന്ന കുട്ടിയെങ്ങനെ അന്യായ തടങ്കലിലാകുമെന്ന് ആരാഞ്ഞ കോടതി, ഹരജിക്കാരന് പിഴ ചുമത്തേണ്ടിവരുമെന്ന് വ്യക്തമാക്കി. ഇതോടെ ഹരജി പിൻവലിക്കാനുള്ള അയ്യപ്പദാസിെൻറ അപേക്ഷ ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു. 2010 മുതൽ കുട്ടിയെ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസ് നൽകിയ റിപ്പോർട്ടിലുണ്ട്. പട്ടിമറ്റത്തെ തെൻറ സഹോദരിയുടെ വീട്ടിലും നെടുങ്കുന്നത്തെ സുഹൃത്തിെൻറ വീട്ടിലും സ്വാമി പെൺകുട്ടിയെ ആഴ്ചകളോളം താമസിപ്പിച്ച് പീഡിപ്പിച്ചിട്ടുണ്ട്. കുടുംബത്തിന് ധനസഹായം നൽകിയിരുന്നതും പെൺകുട്ടിക്ക് കോളജ് പ്രവേശനം വാങ്ങിക്കൊടുത്തതും സ്വാമിയാണ്. മേയ് 19ന് രാത്രി പെൺകുട്ടിയെ സ്വാമി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതേ കത്തിയുപയോഗിച്ച് പെൺകുട്ടി സ്വാമിയെ ആക്രമിച്ചു. ഈ സംഭവത്തിൽ പെൺകുട്ടി പിന്നീട് പ്രചരിപ്പിച്ച വാർത്ത വസ്തുതാവിരുദ്ധമാണ്. ഇതിനാൽ സത്യാവസ്ഥ കണ്ടെത്താൻ പെൺകുട്ടിയെ ബ്രെയിൻ മാപ്പിങ്ങിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയയാക്കാൻ അനുമതി തേടി 17ന് കോടതിയിൽ അപേക്ഷ നൽകി. അയ്യപ്പദാസുമായി സ്നേഹത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും പെൺകുട്ടി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.