ചാരുംമൂട്:- ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വള്ളികുന്നത്തും ചാരുംമൂട്ടിലും ഭരണിക്കാവിലും വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി കനത്ത മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റാണ് നാശം വിതച്ചത്. മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ചാരുംമൂട് പാലമൂട്ടിൽ തെങ്ങ് വീണ് 11 കെ.വി ലൈൻ തകരാറിലായി. ഇടക്കുന്നം, കരിമുളക്കൽ, കോമല്ലൂർ, തുരുത്തിയിൽ ജങ്ഷൻ, താമരക്കുളം കൊട്ടക്കാട്ടുശ്ശേരി എന്നിവിടങ്ങളിലും മരംവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. വൈദ്യുതി കമ്പികൾ പൊട്ടിവീണു. വള്ളികുന്നം, കറ്റാനം, ചാരുംമൂട് വൈദ്യുതി സെക്ഷൻ പരിധിയിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കമ്പികളും പൊട്ടി. ഇതുമൂലം കെ.പി റോഡ് അടക്കം ഗ്രാമീണ റോഡുകളിൽ ഗതാഗതം മണിക്കൂറോളം നിലച്ചു. നൂറനാട് പുതുപ്പള്ളിക്കുന്നം പാണ്ടിവിളയിൽ രാഗേഷ്, ഉത്തമൻ, പാലമൂട് സി.എസ്.ഐ ഭവൻ, വാഴഭൂമിയിൽ സുകു, ആനന്ദാലയം ആനന്ദൻ, രജിതാഭവനം രഘൂത്തമൻ, ആശ്രമത്തിൽ സുരേഷ്, തെക്കുംമുറി സുജിൻ ഭവനത്തിൽ ദേവസ്യ ഡേവിഡ്, പഴവനയിൽ യശോധരൻ, ലിജു ഭവനം പോൾ ഡേവിഡ്, ഹരിപ്പാട്ടുശേരിൽ ബാലകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. രാഗേഷിെൻറ ഓടിട്ട വീട് പൂർണമായും മറ്റുവീടുകൾ ഭാഗികമായും തകർന്നു. ചാരുംമൂട് ജങ്ഷനിൽ ഗ്ലാസ് കടയിൽ പുറത്തുവെച്ചിരുന്ന ഗ്ലാസ് കാറ്റിൽ വീണ് പൊട്ടി. വള്ളികുന്നം കടുവിങ്കൽ പുതുക്കിപ്പണിത സെൻറ് സ്റ്റീഫൻ പള്ളിക്ക് സമീപം നിന്ന മാഞ്ചിയം ചുഴലിക്കാറ്റിൽ വീണ് പള്ളിയുടെ പ്രധാന കവാടവും മുകളിൽ സ്ഥാപിച്ചിരുന്ന അലങ്കാരങ്ങളും ഷീറ്റിട്ട മേൽക്കൂരയും തകർന്നു. പള്ളിക്കുള്ളിെല സാധനങ്ങളും നശിച്ചു. വള്ളികുന്നം മേഖലയിലെ പടയണിവെട്ടം, കാമ്പിശേരി ഭാഗങ്ങളിൽ റോഡുകളിലും കറ്റാനം മേഖലയിലെ കുറത്തികാട്, വരേണിക്കൽ എന്നിവിടങ്ങളിലും മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇടപ്പോൺ ജങ്ഷൻ, പാലമൂട്, കരിമുളക്കൽ, നൂറനാട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഉൾപ്പെടെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. മേഖലകളിൽ വൈദ്യുതി ബോർഡിന് 11 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതർ പറയുന്നു. ലോങ് മാർച്ചിന് സ്വീകരണം നൽകും ചാരുംമൂട്: 'സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ' മുദ്രാവാക്യമുയർത്തി എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോങ് മാർച്ചിന് ജൂലൈ 17ന് ആലപ്പുഴയിൽ സ്വീകരണം നൽകും. ചാരുംമൂട് മണ്ഡലംതല സംഘാടകസമിതി രൂപവത്കരിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോണി ഉദ്ഘാടനം ചെയ്തു. ജി. സോഹൻ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രനുണ്ണിത്താൻ, അനുശിവൻ, മുഹമ്മദ് അലി, എസ്. പ്രിൻസി, ആർ. ഉത്തമൻ, അനന്തുശിവൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികൾ: ജി. സോഹൻ (ചെയർ), അനുശിവൻ (കൺ) .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.