കായംകുളത്ത്​ െഎക്യത്തി​െൻറ ഇൗദ്​ഗാഹ്

കായംകുളം: വിശ്വാസികൾക്ക് പെരുന്നാൾ സമ്മാനവുമായി . ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുൽ മുജാഹിദീൻ, കായംകുളം മുസ്ലിം അസോസിയേഷൻ എന്നീ സംഘടനകളുടെ യോജിച്ച ഇടപെടലാണ് സംയുക്ത ഇൗദ്ഗാഹിന് കളമൊരുക്കിയത്. കായംകുളം ഇൗദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ്.എം കോളജ് മൈതാനിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് അണിനിരന്നത്. കരുനാഗപ്പള്ളി സലഫി മസ്ജിദ് ഇമാം എസ്. ഇർഷാദ് സ്വലാഹി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. സങ്കുചിത താൽപര്യങ്ങൾക്ക് കീഴടങ്ങാതെ യോജിക്കാവുന്ന മേഖലകളിൽ സഹകരണത്തോടെ മുന്നേറാൻ വിശ്വാസി സമൂഹം തയാറാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. അസഹിഷ്ണുത നിറഞ്ഞ ഫാഷിസത്തി​െൻറ രാഷ്ട്രീയ അധികാരം അഴിഞ്ഞാടുകയാണ്. ജനങ്ങൾക്ക് സ്വസ്ഥമായി സഞ്ചരിക്കാൻ കഴിയുന്നില്ല. നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെയും ന്യൂനപക്ഷ വിഭാഗത്തെയും കൊന്നൊടുക്കുന്നു. ഫാഷിസത്തി​െൻറ ഭീകരരൂപം അടുക്കളയിൽവരെ എത്തിക്കഴിഞ്ഞു. കാലഘട്ടത്തിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സമുദായത്തിനുള്ളിൽ െഎക്യപ്പെടലുകളാണ് രൂപപ്പെടേണ്ടത്. ഭിന്നതയുടെ ആഴം കുറക്കുന്ന തരത്തിെല സംയുക്ത ഇൗദ്ഗാഹുകൾ മാതൃകപരമാണ്. യോജിക്കാൻ കഴിയാവുന്ന പരമാവധി മേഖലകളിൽ തുടർന്നും ഒന്നിച്ചുപ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കാറ്റും മഴയും; ചെറുതനയിലും വീയപുരത്തും വ്യാപക നഷ്ടം (ചിത്രം എ.കെ.എൽ 54) ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും ചെറുതനയിലും വീയപുരത്തും വ്യാപക നഷ്ടം. ഞായറാഴ്ച രാത്രി ഉണ്ടായ കാറ്റിലും മഴയിലും വീയപുരം പ്രദേശത്തെ മൂന്നോളം വൈദ്യൂതി പോസ്റ്റുകൾ ഒടിഞ്ഞു. ചെറുതനയിലെ ഏത്തവാഴ കൃഷിയും വ്യാപകമായി നശിച്ചു. ഓണസീസൺ ലക്ഷ്യമാക്കി നട്ടിരുന്ന ഏത്തവാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. അണക്കാട്ടിൽ രാധാകൃഷ്ണ​െൻറ നൂറോളം വാഴയും രാജേഷ് ഭവനത്തിൽ ശാന്തമ്മയുടെ അമ്പതോളം വാഴയും പുത്തൻപുരയിൽ സുബൈദയുടെ മുപ്പതോളം വാഴയും വിജിത്ത് ഭവനത്തിൽ വിജയ​െൻറ അമ്പതോളം വാഴയുമാണ് കാറ്റിലും മഴയിലും നശിച്ചത്. എണ്ണത്തിൽ കുറവായതിനാൽ ഇൻഷുർ ചെയ്യാത്ത കർഷകർക്ക് ഭീമനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാര്‍ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു മാവേലിക്കര: ചെട്ടികുളങ്ങരയിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെട്ടികുളങ്ങര തട്ടക്കാട്ടുപടി ജങ്ഷന് സമീപം തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. ഭഗവതിപ്പടി സ്വദേശി കുര്യന്‍ ഓടിച്ചിരുന്ന കാറാണ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞത്. തോടിന് വലിയ താഴ്ച ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാര്‍ കാറി​െൻറ പിന്‍ഭാഗത്തെ വാതില്‍ തുറന്ന് കുര്യനെ പുറത്തിറങ്ങാന്‍ സഹായിക്കുകയായിരുന്നു. കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കുര്യന്‍ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത എ.ടി.എമ്മില്‍ കയറിയശേഷം കാര്‍ മുന്നോട്ടെടുത്ത് പോകവെയാണ് തോട്ടിലേക്ക് മറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.