മാവേലിക്കര: നഗരത്തിലൂടെ ഒഴുകുന്ന കോട്ടത്തോട്ടില്‍ നീരൊഴുക്ക് തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ വീടുകളിൽ മലിനജലം കയറുന്നു. ഇരുകരയിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. പാല്‍ സൊസൈറ്റി ജങ്ഷനിലെ കലുങ്കിനടിയിലൂടെ വെള്ളം ഒഴുകിപ്പോകാത്തതാണ് കാരണം. കോട്ടത്തോട്ടില്‍ കലുങ്കുവരെയുള്ള ഭാഗത്ത് വെള്ളം നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ച പെയ്ത കനത്തമഴയില്‍ മില്‍ക്ക് സൊസൈറ്റിക്ക് കിഴക്ക് തോണ്ടലില്‍ ചിറയില്‍ ഭാഗെത്ത 15 വീട്ടില്‍ വെള്ളം കയറി. മഴ കനത്താല്‍ കൊറ്റാര്‍കാവ് ഭാഗത്തെ നിരവധി വീടുകളില്‍ വെള്ളം കയറാനും സാധ്യതയേറെയാണ്. കോട്ടത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സിക്ക് വടക്ക് മുതല്‍ മില്‍ക്ക് സൊസൈറ്റി വരെയുള്ള ഭാഗത്ത് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇവിടെ തോടിന് ആഴം കൂട്ടുന്നതിെൻറ ഭാഗമായി കലുങ്കിനടിയില്‍ മണല്‍ച്ചാക്കുകള്‍ അടുക്കി നീരൊഴുക്ക് തടഞ്ഞു. നവീകരണം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും കലുങ്കിനടിയിലെ മണല്‍ച്ചാക്കുകള്‍ നീക്കം ചെയ്തിട്ടില്ല. ഇപ്പോള്‍ തോട് കരകവിഞ്ഞിട്ടും കലുങ്കിനടിയിലൂടെ വെള്ളം ഒഴുകാത്ത സ്ഥിതിയാണ്. മിച്ചല്‍ ജങ്ഷനിലെ ഇടുങ്ങിയ കലുങ്കിനടിയില്‍ മാലിന്യം കെട്ടിനിന്ന് എല്ലാ വര്‍ഷവും നീരൊഴുക്ക് തടസ്സപ്പെടാറുണ്ട്. കഴിഞ്ഞവര്‍ഷം രണ്ട് ലോഡ് പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെനിന്ന് നീക്കം ചെയ്തത്. ഈ വര്‍ഷം കോട്ടത്തോട്ടില്‍ മഴക്കാലപൂര്‍വ ശുചീകരണം നടന്നില്ല. കനത്തമഴയില്‍ മാവേലിക്കരയില്‍ വ്യാപകനാശം മാവേലിക്കര: ചൊവ്വാഴ്ച പുലര്‍ച്ച മുതല്‍ തോരാതെ പെയ്യുന്ന കനത്ത മഴയില്‍ മാവേലിക്കരയില്‍ വ്യാപകനാശം. താലൂക്കിെൻറ വിവിധ ഭാഗങ്ങളിലായി 21 വീട് ഭാഗികമായി തകര്‍ന്നു. 5.62 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. കനത്ത കാറ്റില്‍ മരങ്ങള്‍ വീണ് വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. മാവേലിക്കര കൊറ്റാര്‍കാവ്, ഈരേഴ തെക്ക് വേമ്പനാട് മുക്ക്, പുന്നമൂട് കളത്തട്ട് മുക്ക്, വടക്കേമങ്കുഴി, തടത്തിലാല്‍ കനാല്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ മരം വീണ് വൈദ്യുതി കമ്പികള്‍ക്കും തൂണുകള്‍ക്കും കേടുപറ്റി. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കെ.എസ്.ഇ.ബി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണ്. മഴ കനത്തതോടെ മാവേലിക്കരയിലെയും സമീപപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. നഗരഹൃദയമായ മിച്ചല്‍ ജങ്ഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ച മുട്ടൊപ്പം വെള്ളമുണ്ടായിരുന്നു. ബുദ്ധ ജങ്ഷന്‍, റെയില്‍വേ ജങ്ഷന്‍, വെള്ളൂര്‍കുളത്തിന് പടിഞ്ഞാറ്, കൊറ്റാര്‍കാവ് എന്നിവിടങ്ങളിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കിണര്‍ ഇടിഞ്ഞുതാഴ്ന്നു മാവേലിക്കര: രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ വെട്ടിയാര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം മേക്കാട്ടുശ്ശേരിയില്‍ അശ്വതിയില്‍ ശശികുമാറിെൻറ ഉടമസ്ഥതയിെല കിണര്‍ ഇടിഞ്ഞുതാഴ്ന്നു. 40 വര്‍ഷത്തിലേറെ പഴക്കമുള്ള കിണറാണ് ചൊവ്വാഴ്ച വൈകീട്ട് നാേലാടെ ഇടിഞ്ഞുതാഴ്ന്നത്. വലിയ ശബ്ദത്തോടെ തകര്‍ന്ന കിണറ്റില്‍നിന്ന് തിരയിളക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. കിണറിെൻറ മുകളിലെ ചൂളക്കെട്ട് ഉള്‍പ്പെടെ പൂര്‍ണമായും കിണറിനുള്ളിലേക്ക് ഇടിഞ്ഞുവീണു. നിലവില്‍ ഈ ഭാഗത്ത് കിണറ്റില്‍ ഭൂനിരപ്പോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.