ടേബിള്‍ ടെന്നിസ് ടൂര്‍ണമെൻറ്​: സംഘാടകസമിതി രൂപവത്കരിച്ചു

ആലപ്പുഴ: ആലപ്പുഴ വൈ.എം.സി.എ 61-ാമത് ഓള്‍ കേരള ഓപണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമ​െൻറ് സംഘാടകസമിതി രൂപവത്കരിച്ചു. ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ് (-ചെയർ), ഡോ. പ്രശാന്ത് ജേക്കബ് ചെറിയാന്‍, മൈക്കിള്‍ മത്തായി (-വൈസ് ചെയർ), സുനില്‍ മാത്യു എബ്രഹാം (-ജന. കൺ), ജോണ്‍ ജോര്‍ജ് (-ഓര്‍ഗനൈസിങ് സെക്ര), എം.ടി. തോമസ് (-ചീഫ് റഫറി) എന്നിവരെയും വിവിധ കമ്മിറ്റി ചെയര്‍മാൻമാരായി കെ. ജോര്‍ജ് മാത്യു (റിസപ്ഷന്‍), ആര്‍. സുരേഷ് (ഫിനാന്‍സ്), പി.വി. മാത്യു (അക്കോമഡേഷന്‍), ബൈജു ജേക്കബ് (പബ്ലിസിറ്റി), പി.സി. രഞ്ജിത്ത് (ടെക്‌നിക്കല്‍), റോണി മാത്യു (എക്യുപ്‌മ​െൻറ്), അനില്‍ ജോര്‍ജ് (സെറിമണി), ഡോ. ബിനു മാത്യു (മെഡിക്കല്‍), ഡോ. പി.ഡി. കോശി (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഇര്‍ഷാദ് ഹുസൈന്‍ (പ്രൈസ്), ജോസഫ് ചാക്കോ (കള്‍ചറല്‍) എന്നിവരെയും തെരഞ്ഞെടുത്തു. അന്താരാഷ്ട്ര നിലവാരത്തിെല എ.വൈ.ടി.ടി.എ ടേബിള്‍ ടെന്നിസ് അറീനയില്‍ ജൂലൈ എട്ടിനും ഒമ്പതിനും 13 ഇനങ്ങളിലാണ് മത്സരം. ആലപ്പുഴ വൈ.എം.സി.എ സ്റ്റാഗ് ടേബിള്‍ ടെന്നിസ് അക്കാദമി ഈ വര്‍ഷം പുതുക്കി നിര്‍മിച്ച അറീനയിലെ പ്രഥമ സംസ്ഥാനതല റാങ്കിങ് ടൂര്‍ണമ​െൻറ് കൂടിയാണ്. ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കാവാലത്തിന് ജന്മനാടി​െൻറ സ്മരണാഞ്ജലി കാവാലം: നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ജന്മനാടി​െൻറ സ്മരണാഞ്ജലി. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് കാവാലത്ത് ചരമവാര്‍ഷികാചരണം നടന്നത്. പഞ്ചായത്തി​െൻറയും കുരുന്നുകൂട്ടത്തി​െൻറയും ആഭിമുഖ്യത്തില്‍ കാവാലം പി.എച്ച് സ​െൻറര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രമേശ് ഉദ്ഘാടനം ചെയ്തു. കാവാലത്തി​െൻറ ചിത്രത്തിന് മുന്നില്‍ പഞ്ചായത്ത് അംഗങ്ങളും പൊതുപ്രവര്‍ത്തകരും കുടുംബശ്രീ ഭാരവാഹികളും പുഷ്പാര്‍ച്ചന നടത്തി. കുരുന്നുകൂട്ടത്തിലെ കുട്ടികള്‍ കാവാലം കൃതികള്‍ ആലപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.ജി. ഷാജി, പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രന്‍ മന്നത്ത്, ദീപാമോള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി ഓമനക്കുട്ടന്‍, കുരുന്നുകൂട്ടം ഭാരവാഹികളായ കെ. സജിമോന്‍, ജി. ഹരികൃഷ്ണന്‍ എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി. കുരുന്നുകൂട്ടത്തി​െൻറ നേതൃത്വത്തില്‍ ഗവ. എല്‍.പി.എസില്‍ കാവാലത്തെ മുതിര്‍ന്ന തലമുറയില്‍പെട്ട നാരായണ പണിക്കര്‍ കല്യാണപ്പറമ്പ്, ദാമോദരന്‍ അറക്കത്തറ എന്നിവരെ പങ്കെടുപ്പിച്ച് അനുസ്മരണ പരിപാടി നടത്തി. (ചിത്രം എ.പി 52)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.