കൈനകരി മുണ്ടക്കൽ പാലം നിർമാണത്തിന് സ്​ഥലം വിട്ടുനൽകിയവർക്ക് പണം നൽകിയില്ല

ആലപ്പുഴ: കൈനകരി പഞ്ചായത്തി​െൻറ കിഴക്കൻ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കൈനകരി മുണ്ടക്കൽ പാലം നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് സ്ഥലം ഏറ്റെടുത്ത് രണ്ടുവർഷം പിന്നിട്ടിട്ടും പണം ലഭിച്ചില്ല. മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുകയാണ് സ്ഥലം വിട്ടുനൽകിയവർ. 2014ൽ സംസ്ഥാന ബജറ്റിലാണ് പാലം നിർമാണത്തിനായി 24 കോടി വകയിരുത്തിയത്. പാലത്തിന് ഭരണാനുമതി ലഭിച്ചശേഷം സാേങ്കതിക അനുമതി ലഭിക്കാൻ സ്ഥലം വിട്ടുനൽകുന്നവരുടെ സമ്മതപത്രം വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ കൈനകരി പഞ്ചായത്തിൽ യോഗം ചേരുകയും നടപടിക്രമങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്തു. മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വില ലഭ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തതോടെ സ്ഥലമുടമകൾ സമ്മതപത്രം നൽകുകയായിരുന്നു. 2015ൽ സാങ്കേതികാനുമതി ലഭിച്ച് ഒക്ടോബറിൽ പാലത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ, ഏറ്റെടുത്ത ഭൂമിയുടെ വില നൽകുന്നത് സംബന്ധിച്ച തീരുമാനം അനന്തമായി നീളുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സ്ഥലം വിട്ടുനൽകിയ 22ഓളം കുടുംബങ്ങൾ ജൂലൈ ആദ്യവാരം കലക്ടറേറ്റിന് മുന്നിൽ ഉപവാസവും പാലം നിർമാണസ്ഥലത്ത് അനിശ്ചിതകാല സത്യഗ്രഹവും നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് കൈനകരി ൈകപ്പുഴ ജോർജ്, പടിഞ്ഞാറേക്കളം ഏലിയാമ്മ ദേവസ്യ, മാത്യു ജോർജ്, കൈനകരി പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ബി.കെ. വിനോദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷിയുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണം ആലപ്പുഴ: കായംകുളം പരിപ്ര മിസ്പാ സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന് യോഗക്ഷേമസഭ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും യോഗക്ഷേമ സഭ കത്ത് നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ യോഗക്ഷേമ സഭ പ്രസിഡൻറ് എ.ബി. സുരേഷ്കുമാർ ഭട്ടതിരിപ്പാട്, സെക്രട്ടറി ഇ. കൃഷ്ണൻ നമ്പൂതിരി, ട്രഷറർ എസ്. വാസുദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.