കാർഷിക കടങ്ങൾ എഴുതിത്തള്ളണം ^എം. ലിജു

കാർഷിക കടങ്ങൾ എഴുതിത്തള്ളണം -എം. ലിജു കുട്ടനാട്: കൃഷിനാശവും വർധിച്ചുവരുന്ന കൃഷിച്ചെലവും ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാതെ വരുന്നതും കർഷകരെ കടക്കെണിയിലാക്കുന്നതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. കർഷകരുടെ കടബാധ്യതകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കുട്ടനാടൻ കർഷകർ രാമങ്കരിയിൽ നടത്തുന്ന കർഷകസമരത്തി​െൻറ രണ്ടാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടൻ കർഷകർ കടക്കെണിയിൽപ്പെടുന്നതി​െൻറ ഉത്തരവാദിത്തം സർക്കാറുകൾക്ക് ഉണ്ട്. കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാറും റിസർവ് ബാങ്കും തയാറാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ആവശ്യപ്പെട്ടു. കർഷക സംരക്ഷണ സമിതി ജനറൽ കൺവീനർ സന്തോഷ് ശാന്തി അധ്യക്ഷത വഹിച്ചു. പി.കെ. ഗോപാലകൃഷ്ണൻ നായർ, ജോസി പുതുമന, സണ്ണിച്ചൻ കക്കാട്ടുപറമ്പിൽ, മനേഷ് കൈനകരി, ജയ അജയകുമാർ, സുശീല മോഹൻ, ജോസഫ് ചേക്കോടൻ, സി.ടി. തോമസ്, തോമാച്ചൻ വടുതല, തോമസുകുട്ടി തൈത്തോട്ടം, ജി. സൂരജ് പെരുമ്പ്ര, വർഗീസ് മാത്യു നെല്ലിക്കൽ, നൈനാൻ തോമസ് മുളപ്പാൻമഠം, ഔസേപ്പച്ചൻ ചെറുകാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.