കാര്‍ഷികവിള നാശനഷ്​ടം; ജൂലൈ ഒന്ന്​ മുതല്‍ വിള ഇൻഷുറന്‍സ് പദ്ധതി ആരംഭിക്കും ^കൃഷിമന്ത്രി

കാര്‍ഷികവിള നാശനഷ്ടം; ജൂലൈ ഒന്ന് മുതല്‍ വിള ഇൻഷുറന്‍സ് പദ്ധതി ആരംഭിക്കും -കൃഷിമന്ത്രി ആലപ്പുഴ: കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കുന്നതി​െൻറ ഭാഗമായി ജൂലൈ ഒന്ന് മുതല്‍ വിള ഇൻഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന സമിതികളിലെ സി.പി.ഐ അംഗങ്ങള്‍ക്കുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീടബാധയും പ്രകൃതി ക്ഷോഭവും ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ക്ക് അര്‍ഹമായ തുക നഷ്ടപരിഹാരമായി നല്‍കും. സെപ്റ്റംബര്‍ മാസത്തില്‍ കർഷകര്‍ക്കുള്ള അദാലത്ത് സംഘടിപ്പിക്കും. കുട്ടനാട് പാക്കേജി​െൻറ രണ്ടാംഘട്ടം തയാറാക്കും. നെല്‍കര്‍ഷകര്‍ക്കുള്ള തുക ഉടന്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉത്തരവ് അടുത്തയാഴ്ച ഇറക്കുമെന്നും മന്ത്രി പറഞ്ഞു. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി അഡ്വ. ജോയിക്കുട്ടി ജോസ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. തിലോത്തമൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസി. സെക്രട്ടറിമാരായ എൻ. സുകുമാരപിള്ള, പി.വി. സത്യനേശൻ, അഡ്വ. എം.കെ. ഉത്തമൻ, എന്‍. രവീന്ദ്രൻ, കെ.ഡി. മോഹന്‍, കെ.എസ്. രവി എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി: എം.പിക്ക് അഭിനന്ദനം ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയുടെ കൂലി ഇനത്തിൽ സംസ്ഥാന സർക്കാറിന് കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട 760 കോടി കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയെ കൊണ്ട് അനുവദിപ്പിച്ച കെ.സി. വേണുഗോപാൽ എം.പിയെ ജില്ല കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചതായി പ്രസിഡൻറ് എം. ലിജു പറഞ്ഞു. കുടിശ്ശിക ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഫലപ്രദമായ ഒരു ഇടപെടലുകളും നടത്തിയില്ല. കെ.സി. വേണുഗോപാൽ ഇക്കാര്യം പാർലമ​െൻറിലടക്കം പലതവണ ഉന്നയിച്ചിരുന്നു. ഗ്രാമവികസ വകുപ്പ് ചുമതല വഹിക്കുന്ന നരേന്ദ്രസിങ് തോമറുമായി വേണുഗോപാൽ നടത്തിയ ചർച്ചയിലാണ് കുടിശ്ശിക നൽകാൻ തീരുമാനമായതെന്നും ലിജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.