പുതുവൈപ്പ് സമരക്കാർക്കൊപ്പം ഈദ് ആഘോഷിച്ചു

കൊച്ചി: പി.ഡി.പി ജില്ല കമ്മിറ്റി പുതുവൈപ്പ് ഐ.ഒ.സി വിരുദ്ധ സമരക്കാർക്കൊപ്പം സമരപ്പന്തലിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. സമരത്തിന് ഐക്യദാർഢ്യവും പെരുന്നാൾ സന്തോഷവും സമരപ്പന്തലിൽ എത്തി പ്രവർത്തകരും നേതാക്കളും പങ്കുവെച്ചു. ഉച്ചഭക്ഷണം കഴിച്ചായിരുന്നു ഈദ് ആഘോഷം. ജനകീയ സമരത്തെ പിന്തുണക്കുന്ന സന്നദ്ധ പ്രവർത്തകരെയും സംഘടനകളെയും തീവ്രവാദ ആരോപണം ഉന്നയിച്ച് ചിത്രീകരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പെരുന്നാളി​െൻറ സന്തോഷം സമരക്കാർക്കൊപ്പം പങ്കുവെക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ്പ്രസിഡൻറ് വിശ്വനാഥൻ, ജില്ല ജോയൻറ് സെക്രട്ടറി പി.എം. ബഷീർ, ഷിഹാബ് ചേലക്കുളം, വിമൻസ് ഇന്ത്യ മൂവ്മ​െൻറ് സംസ്ഥാന വൈസ്പ്രസിഡൻറ് പത്മിനി ഡി. നെട്ടൂർ, മണ്ഡലം ഭാരവാഹികളായ മുജീബ് പുന്നിലത്ത്, ഷൺമുഖൻ, മനാഫ് വേണാട്, അഷറഫ് വാഴക്കാല, നാസർ, സലാം കരിമക്കാട്, നജീബ് എടത്തല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.