ത്രിദിന ശുചീകരണത്തിന് ജില്ലയില്‍ തുടക്കമായി

ആലപ്പുഴ: സാംക്രമികരോഗ പ്രതിരോധത്തി​െൻറ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിദിന ശുചീകരണയജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ 24ന് ജില്ലയില്‍ പ്രത്യേക പ്രചാരണവും ശുചീകരണവും നടത്തിയിരുന്നു. മെഡിക്കല്‍ കോളജ് അങ്കണം കനത്ത മഴയും അവഗണിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ നൂറോളം പേരടങ്ങിയ സംഘം ശുചീകരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കല്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വസന്തദാസ് എന്നിവര്‍ പങ്കെടുത്തു. വിവിധ ബ്ലോക്കുകളിലും ശുചീകരണയജ്ഞത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. കനത്ത മഴകാരണം ചമ്പക്കുളം, ആര്യാട്, പട്ടണക്കാട് ബ്ലോക്കുകളില്‍ ശുചീകരണം 29ലേക്കുമാറ്റി. ബാക്കിയുള്ള കേന്ദ്രങ്ങളില്‍ ബുധനാഴ്ചയും ശുചീകരണം തുടരും. മാലിന്യ പ്രശ്നം; സി.പി.എം നഗരസഭ ഉപരോധിച്ചു ആലപ്പുഴ: മാലിന്യ നിർമാർജന പ്രവർത്തനത്തിൽ നഗരസഭ ഭരണം കാട്ടുന്ന അലംഭാവത്തിനെതിരെ സി.പി.എം നേതൃത്വത്തിൽ ആലപ്പുഴ നഗരസഭ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി. സി.പി.എം ആലപ്പുഴ നോർത്ത്, സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പുന്നപ്ര വയലാർ സ്മാരക ഹാളിനുസമീപത്തുനിന്ന് മാർച്ച് ആരംഭിച്ചു. നഗരസഭ ഓഫിസിനുമുന്നിൽ നടന്ന ധർണ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സി.പി.എം സൗത്ത് ഏരിയ സെക്രട്ടറി വി.ബി. അശോകൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി ലീഡർ ഡി. ലക്ഷ്മണൻ, സെക്രട്ടറി വി.എൻ. വിജയകുമാർ എന്നിവർ സംസാരിച്ചു. നോർത്ത് ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ സ്വാഗതവും കൗൺസിലർ കെ.ജെ. പ്രവീൺ നന്ദിയും പറഞ്ഞു. സി.പി.എം സമരം രാഷ്ട്രീയ തട്ടിപ്പ് -എ.എ. ഷുക്കൂർ ആലപ്പുഴ: സംസ്ഥാന സർക്കാറിന് നേതൃത്വം നൽകുന്ന സി.പി.എം ആലപ്പുഴ നഗരസഭ ചെയർമാനെതിരെ നടത്തിയ സമരം രാഷ്ട്രീയത്തട്ടിപ്പും തരംതാണ രാഷ്ട്രീയ വിരോധവുമായേ കാണാൻ കഴിയൂവെന്ന് മുൻ നഗരസഭ ചെയർമാൻ എ.എ. ഷുക്കൂർ ആരോപിച്ചു. പനിമൂലം സംസ്ഥാത്ത് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് കൂട്ടായ പ്രവർത്തനം നടേത്തണ്ടതിന് പകരം നഗരസഭക്കെതിരെ സമരം പ്രഖ്യാപിച്ചതിലൂടെ സി.പി.എം തങ്ങൾക്ക് സാമൂഹികപ്രതിബദ്ധത ഇെല്ലന്ന് തെളിയിച്ചിരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.