സോളിഡാരിറ്റി സമരപ്പെരുന്നാൾ

കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സി വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവൈപ്പിലെ സമരപ്പന്തലിൽ പെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ ദിവസം രാവിലെ മുതൽ കുടുംബത്തോടൊപ്പം സമരപ്പന്തലിൽ െചലവഴിക്കും. അടിച്ചമർത്തപ്പെട്ടവരോടുള്ള ഐക്യപ്പെടലാണ് ഓരോ പെരുന്നാളും പകർന്നു നൽകുന്ന സന്ദേശമെന്നതുകൊണ്ട് ഇത് പെരുന്നാളി​െൻറ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന ഒന്നായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സമര നേതൃത്വത്തിലുള്ളവരും, സാമൂഹിക പ്രവർത്തകരും സംഗമത്തെ അഭിസംബോധന ചെയ്യും. സമരപ്പന്തലിൽ നടക്കുന്ന ആഘോഷവും സൽക്കാരവും പൂർണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.