സമഗ്ര വിദ്യാഭ്യാസ പദ്ധതി: ജനപ്രതിനിധി സംഗമം നടത്തി

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ല, ബ്ലോക്ക്, -ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ യോഗമാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നത്. യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ എന്‍.അരുണ്‍, കെ.ടി. അബ്രഹാം, പായിപ്ര കൃഷ്ണന്‍, വില്‍സണ്‍ ഇല്ലിക്കല്‍, സി.ആര്‍. ജനാർദനന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം: മാര്‍ക്ക് ലിസ്റ്റും ഫോട്ടോയും നല്‍കണം മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂലൈ 14ന് വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മൂവാറ്റുപുഴ നിവാസികളായ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളില്‍ മുഴുവൻ എ പ്ലസ് വാങ്ങിയവരും എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയിച്ചവരും മറ്റുമേഖലകളിലും മികവ് തെളിയിച്ച വിദ്യാർഥികളും മറ്റുള്ളവരും ഈ മാസം 30-നകം ബന്ധപ്പെട്ട രേഖകളും ഫോട്ടോയും എം.എല്‍.എ ഓഫിസില്‍ എത്തിക്കണമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ എന്‍. അരുണും കണ്‍വീനര്‍ ടി.കെ. വിജയകുമാറും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.