ആലപ്പുഴ: ആത്മസംസ്കരണത്തിെൻറ മാസമായ വിശുദ്ധ റമദാനിെൻറ അവസാന വെള്ളിയാഴ്ച പള്ളികളിൽ വിശ്വാസികളുടെ വൻ തിരക്ക്. വളരെ നേരത്തേതന്നെ പലരും പള്ളികളിലെത്തി. മിക്കയിടത്തും വിശ്വാസികളെ ഉള്‍ക്കൊള്ളാനാകാതെ പള്ളിയുടെ പുറത്തും മുകള്‍ത്തട്ടുകളിലുമായി സൗകര്യമൊരുക്കി. റമദാനിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി വരുംകാലങ്ങളില്‍ കാത്തുസൂക്ഷിക്കാനും ജീവിതവിശുദ്ധി നിലനിര്‍ത്താനും ഖതീബുമാര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമായ ക്ഷമയും സഹാനുഭൂതിയും കാരുണ്യപ്രവര്‍ത്തനങ്ങളും ജീവിതത്തിലുടനീളം നിലനിര്‍ത്തണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു. ചെറിയ പെരുന്നാള്‍ ആഘോഷത്തിന് പള്ളികളും വീടുകളും ഒരുങ്ങി ആലപ്പുഴ: റമദാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ചുകൊണ്ടെത്തുന്ന ഈദുൽ ഫിത്റിനെ വരവേല്‍ക്കാന്‍ പള്ളികളും വിശ്വാസഭവനങ്ങളും ഒരുങ്ങി. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന് വിട ചൊല്ലിക്കൊണ്ടെത്തുന്ന\B \Bഈദുൽ ഫിത്ർ സന്തോഷത്തിെൻറയും പരസ്പരസ്നേഹത്തിേൻറതുമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് വിശ്വാസികള്‍. ചെറിയ പെരുന്നാളിലെ പ്രത്യേക ദാനമായ ഫിത്ര്‍ സകാത് നല്‍കാനുള്ള അരിയും പെരുന്നാള്‍ വിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കാണെങ്ങും. നഗരത്തിലെ പ്രധാന വസ്ത്രശാലകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാനപ്പെട്ട കച്ചവടസ്ഥാപനങ്ങളിലെല്ലാം നോമ്പ് തുറക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരുന്നാള്‍ നമസ്‌കാരത്തിനെത്തുന്നവരെ വരവേല്‍ക്കാന്‍ പള്ളികളിലും മഹല്ല് കമ്മിറ്റികള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് പള്ളിക്ക് പുറത്തും നമസ്‌കാര സൗകര്യമൊരുക്കിയിട്ടുണ്ട്. മഴക്കാലം പരിഗണിച്ച് ഷീറ്റുകള്‍ കൊണ്ട് താൽക്കാലിക മേൽക്കൂരകളും ഒരുക്കിയിട്ടുണ്ട്. ഈദ് സംഗമങ്ങളുമായി വിവിധ സംഘടനകളും തയാറെടുപ്പിലാണ്. മാസപ്പിറവി ദൃശ്യമാകുന്നതോടെ പള്ളികളിലും വീടുകളിലും തക്ബീര്‍ ധ്വനികള്‍ ഉയരും. പെരുന്നാള്‍ വിഭവസമൃദ്ധമാക്കാനുള്ള തയാറെടുപ്പിലാണ് കുടുംബിനികള്‍. പലവ്യഞ്ജനങ്ങളും മറ്റും വാങ്ങാൻ സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്കുകടകളിലും വന്‍ തിരക്കുണ്ട്. വിലക്കയറ്റം പലരെയും സാരമായി ബാധിച്ചിട്ടുണ്ട്. മാസപ്പിറവി അറിയിക്കണം വടുതല: ശനിയാഴ്ച (റമദാൻ 29) മാസപ്പിറവി കാണുന്നവർ വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിനെ അറിയിക്കണമെന്ന് സെക്രട്ടറി കെ.പി. ഇബ്രാഹിം അറിയിച്ചു. ഫോൺ: 0478- 2874179, 9446616917.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.