ചെങ്ങന്നൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്​

ചെങ്ങന്നൂർ: ചെങ്ങന്നൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കി​െൻറ 13 അംഗ ഭരണസമിതിയിലേക്ക് ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി ശക്തമായ പോരാട്ടം. കോൺഗ്രസി​െൻറ സമഗ്രാധിപത്യത്തിൽ ഭരണം തുടരുന്ന ഇവിടെ ആദ്യമായി ഇടതുപക്ഷം സഹകരണ ജനാധിപത്യ മുന്നണിയുടെ ബാനറിൽ എല്ലാ സീറ്റിലേക്കും മത്സരിക്കുന്നു. ബി.ജെ.പിയോ എൻ.ഡി.എ മുന്നണിയിലെ മറ്റു പാർട്ടികളോ രംഗത്തില്ല. തിരുവല്ല സഹകരണ കാർഷിക ബാങ്ക് വിഭജിച്ച് ചെങ്ങന്നൂർ താലൂക്കിലെ അംഗങ്ങളെ ഉൾപ്പെടുത്തി 2012ലാണ് കാർഷിക ഗ്രാമവികസന ബാങ്കി​െൻറ പ്രവർത്തനം ചെങ്ങന്നൂർ ടൗൺ കേന്ദ്രീകരിച്ച് തുടങ്ങിയത്. കോൺഗ്രസി​െൻറ നേതൃത്വത്തിെല ഭരണസമിതിയാണ് ഇവിടെ തുടക്കംമുതൽ ഉണ്ടായിരുന്നത്. ഇക്കുറി ഭരണസമിതിയിലെ 10 പേർ മത്സര രംഗത്തുണ്ട്. സഹകരണ മേഖലയിൽ നിർണായക സ്വാധീനമുള്ള ഇടതുപക്ഷം എങ്ങനെയും ഇവിടെയും ആധിപത്യം ഉറപ്പിക്കണമെന്ന വീറും വാശിയിലുമാണ്.രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ ചിന്മയ മിഷൻ സ്കൂളിലാണ് വോട്ടെടുപ്പ്. സി.പി.എം ശുചീകരണം നടത്തി ചാരുംമൂട്: സി.പി.എമ്മി​െൻറ നേതൃത്വത്തിൽ ചാരുംമൂട്ടിൽ ശുചീകരണം നടത്തി. പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി. ജങ്ഷന് തെക്കുവശം കാട് കയറിയ റോഡി​െൻറ വശങ്ങളും കുട്ടികളുടെ പാർക്കും വൃത്തിയാക്കി. പനി പടരുന്ന സാഹചര്യത്തിൽ 24, 25 തീയതികളിൽ കൂടുതൽ സ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടക്കും. ഏരിയ കമ്മിറ്റി സെക്രട്ടറി ജി. രാജമ്മ ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ്, അംഗം കെ. സഞ്ചു, പഞ്ചായത്ത് അംഗം സജീവ്, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി പി. ജോസഫ് എന്നിവർ പങ്കെടുത്തു. കൊടിമരം തകർത്തു മാന്നാർ: രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങൾ മുറിച്ചുമാറ്റി സംഘർഷമുണ്ടാക്കാൻ പരിശ്രമിക്കുന്ന സാമൂഹികവിരുദ്ധർ ചെന്നിത്തലയിൽ വർധിച്ചുവരുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി ബൈക്കിലെത്തി മുറിച്ചുമാറ്റിയ കൊടിമരം ചെന്നിത്തല തെക്ക് ചാലാ മഹാദേവ ക്ഷേത്രക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. കളരിക്കൽ ജങ്ഷനിൽ സ്ഥാപിച്ചിരുന്നതാണിത്. ആക്രമിസംഘങ്ങളെ പിടികൂടണമെന്ന് ബി.ജെ.പി പടിഞ്ഞാറൻ മേഖല ഭാരവാഹികളായ കെ. ശശിധരൻ, ഹരികുമാർ മണ്ണാരേത്ത് എന്നിവർ മാന്നാർ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.