എസ്.എഫ്.ഐ- ^കെ.എസ്.യു സംഘർഷം; ഹർത്താൽ സമാധനപരം

എസ്.എഫ്.ഐ- -കെ.എസ്.യു സംഘർഷം; ഹർത്താൽ സമാധനപരം ഹരിപ്പാട്: എസ്.എഫ്.ഐ- -കെ.എസ്.യു സംഘർഷത്തെ തുടർന്ന് സി.പി.എമ്മും- കോൺഗ്രസും ഹരിപ്പാട് മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം. അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. സ്വകാര്യ ബസുകൾ ഒഴികെയുള്ള വാഹന ഗതാഗതത്തിന് തടസ്സമുണ്ടായില്ല. വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയായിരുന്നു ഹർത്താൽ. ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. എരിയ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കച്ചേരി ജങ്ഷനിൽ സമാപിച്ചു. യോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി എം.സത്യപാലൻ അധ്യക്ഷത വഹിച്ചു. എം.സോമൻ, എം.എം.അനസ് അലി, രതീഷ്, പ്രതീഷ്.ജി.പണിയ്ക്കർ, സുരേഷ് കുമാർ, എസ്.സുരേഷ്‌, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് േബ്ലാക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കച്ചേരി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം മുൻ എം.എൽ.എ ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ആർ ഹരികുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ.എം.ലിജു, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺതോമസ്, എ.കെ രാജൻ, എം.എം ബഷീർ, കെ.കെ സുരേന്ദ്രനാഥ്, ബിനു ചുള്ളിയിൽ, എസ്.ദീപു, എസ്.വിനോദ് കുമാർ, അഡ്വ.വി.ഷുക്കൂർ, ശ്രീദേവി രാജൻ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം; മൂന്നുപേർ അറസ്റ്റിൽ ഹരിപ്പാട്: എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ട് ആക്രമണം നടത്തിയ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരെയും, ഒരു കെ.എസ്.യു പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ പ്രവർത്തകരായ ചുനക്കര കരിമുളയ്ക്കൽ വിജയ ഭവനത്തിൽ വിഷ്ണു (20), തുലാംപറമ്പ് നടുവത്ത് അച്യുതൻ പറമ്പിൽ സന്ദീപ് (23), താമല്ലാക്കൽ പോച്ചയിൽ കിഴക്കതിൽ ശ്യാം (22), കെ.എസ്.യു പ്രവർത്തകനായ പള്ളിപ്പാട് വടക്കേക്കര കിഴക്ക് വിഷ്ണു ഭവനത്തിൽ നകുലൻ (18) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഡി.സി.സി ഇഫ്താർ സംഗമം നടത്തി. ആലപ്പുഴ: ഡി.സി.സിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. സംഗമം കിഴക്കെ ജുമാ മസ്ജിദ് ചീഫ് ഇമാം ജാഫർ സാദിഖ് സിദ്ദീഖ് റമദാൻ സന്ദേശം നൽകി. ഡി.സി.സി പ്രസിഡൻറ് അഡ്വ.എം.ലിജു അധ്യക്ഷത വഹിച്ചു, അഡ്വ.പൂക്കുഞ്ഞ്, റവ.ഫാ. സേവ്യർ കുടിയാംശ്ശേരി, മുഹമ്മദ് ഹാഷിം സഖാഫി, ശമീർ ഫലാഹി, സുരേന്ദ്രൻ, നവാസ് പാനൂർ, അഡ്വ.ബി.ബാബുപ്രസാദ്, എ.എ. ഷുക്കൂർ, അഡ്വ.ഡി.സുഗതൻ, എ.എം. നസീർ, അഡ്വ.ബി.രാജശേഖരൻ, മാന്നാർ അബ്്ദുൽലത്തീഫ്, ജി.മുകുന്ദൻപിള്ള അഡ്വ.വി.ഷുക്കൂർ, പി.ഉണ്ണികൃഷ്ണൻ, ജി.സഞ്ജീവ് ഭട്ട്, ഇല്ലിക്കൽ കുഞ്ഞുമോൻ, അഡ്വ. ടി.എച്ച്. സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.