ഓണ്‍ലൈനില്‍ വൈറലായി കൊച്ചി മെട്രോയിലെ ഭിന്നലിംഗതൊഴിലാളികള്‍

കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാർക്ക് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വിഡിയോ ഓണ്‍ലൈനില്‍ വൈറലായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി​െൻറ facebook.com/keralainformation എന്ന പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോക്ക് ദേശീയ-അന്തർദേശീയ തലങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ 15 ലക്ഷം ആളുകള്‍ ഫേസ്ബുക്കില്‍ വിഡിയോ കണ്ടു. 32,000 പേര്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈനില്‍ വിഡിയോക്ക് ലഭിച്ച മികച്ച പ്രതികരണം ശ്രദ്ധയില്‍പെട്ട അന്തർദേശീയ ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സ് വിഡിയോ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. 30 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോ ജൂണ്‍ 16നാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി​െൻറ ഫേസ്ബുക്ക് പേജില്‍ നല്‍കിയത്. ഭിന്നലിംഗക്കാരായ ജീവനക്കാര്‍ ജനങ്ങളോട് സംവദിക്കുന്ന രീതിയിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ഭിന്നലിംഗക്കാർ സ്വപ്‌നങ്ങളും അവകാശങ്ങളുമുള്ള സാധാരണ മനുഷ്യര്‍ തന്നെയാണെന്ന സന്ദേശമാണ് വിഡിയോയിലൂടെ സമൂഹത്തിന് നല്‍കുന്നത്. 23 ട്രാന്‍സ്‌ജെൻഡേഴ്‌സിന് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയതിലൂടെ ഈ വിഭാഗക്കാര്‍ക്ക് ജോലി നല്‍കിയ ഇന്ത്യയിലെ ആദ്യ സര്‍ക്കാറായി മാറാനും മറ്റു സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മാതൃകയാകാനും കേരള സര്‍ക്കാറിന് കഴിഞ്ഞു. പി.ആർ.ഡിയുടെ 'കേരള ഇന്‍ഫര്‍മേഷൻ' ഫേസ്ബുക്ക് പേജില്‍ വിഡിയോ കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.