ലോ അക്കാദമി വിട്ട വിദ്യാർഥിനിക്ക്​ പുനഃപ്രവേശനം നൽകാൻ ഹൈകോടതി ഉത്തരവ്​

കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിയിലെ സമരകാലത്ത് കോളജ് വിട്ട വിദ്യാർഥിനിക്ക് പുനഃപ്രവേശനം നൽകാൻ ഹൈകോടതി ഉത്തരവ്. സമരത്തെതുടർന്ന് ക്ലാസ് മുടങ്ങിയതി​െൻറ പേരിൽ ടി.സി വാങ്ങിപ്പോയ വിദ്യാർഥിനി രണ്ടാം സെമസ്റ്ററിന് മറ്റൊരു കോളജിൽ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. സർവകലാശാല ഉത്തരവുണ്ടായിട്ടും ലോ അക്കാദമിയിൽ പുനഃപ്രവേശനം നൽകാതിരുന്നതിനെത്തുടർന്നാണ് പഞ്ചവത്സര എൽഎൽ.ബി വിദ്യാർഥിനി ഇങ്കു റഹ്മത്ത് കോടതിയെ സമീപിച്ചത്. രണ്ടാഴ്‌ചക്കകം പുനഃപ്രവേശനം നൽകാനാണ് കോടതി നിർദേശം. പ്ലസ് ടുവിന് 91.2 ശതമാനം മാർക്ക് നേടി ജയിച്ച ഹരജിക്കാരി എൽഎൽ.ബി ഒന്നാം സെമസ്റ്റർ പൂർത്തിയാക്കിയിരുന്നു. രണ്ടാം സെമസ്റ്ററിലേക്ക് തിരുവനന്തപുരം മാർ ഗ്രിഗോറിയസ് കോളജിൽ ചേരാൻ ശ്രമിച്ചെങ്കിലും സീറ്റില്ലാത്തതിനാൽ നടന്നില്ല. ഒരു സീറ്റുകൂടി സർവകലാശാല അനുവദിച്ചാലേ പ്രവേശനം നൽകാനാവൂ എന്ന് കോളജ് അധികൃതർ വ്യക്തമാക്കി. തുടർന്ന് ഹരജിക്കാരി സർവകലാശാലയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. എന്നാൽ, ഹരജിക്കാരിക്ക് പുനഃപ്രവേശനം നൽകാൻ േലാ അക്കാദമിക്ക് നിർദേശം നൽകി. നടപടിയുണ്ടാകാതിരുന്നതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.