സ്ഥിരം പെർമിറ്റിന് അേപക്ഷിച്ചതിെൻറ പേരിൽ മാത്രം താൽക്കാലിക പെർമിറ്റ് അനുവദിക്കരുത്- ഹൈകോടതി കൊച്ചി: സ്ഥിരം പെർമിറ്റ് ആവശ്യപ്പെട്ട് ആർ.ടി.എ അധികൃതർക്ക് അേപക്ഷ നൽകിയിട്ടുണ്ടെന്ന കാരണത്താൽ മാത്രം സ്വകാര്യബസുകൾക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കരുതെന്ന് ഹൈകോടതി. താൽക്കാലിക പെർമിറ്റ് അനുവദിക്കാൻ റോഡ് ഗതാഗത നിയമപ്രകാരം നിഷ്കർഷിച്ച വ്യവസ്ഥകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലെ ചില റൂട്ടുകളിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങി താൽക്കാലിക പെർമിറ്റ് തരപ്പെടുത്തുന്നതിനെതിരെ ജില്ല ഓപറേേറ്റഴ്സ് അസോസിയേഷൻ നൽകിയ അപ്പീൽ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. കൂടുതൽ അപേക്ഷകർ കോടതിവഴി അനുകൂലവിധി സമ്പാദിക്കാൻ തുടങ്ങിയതോടെയാണ് അസോസിയേഷൻ ഹരജി നൽകിയത്. നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്താണ് വ്യക്തികൾ ഇത്തരം വിധികൾ സമ്പാദിക്കുന്നതെന്നായിരുന്നു അസോസിയേഷെൻറ വാദം. താൽക്കാലിക പെർമിറ്റ് നൽകുന്നതിെൻറ വ്യവസ്ഥകൾ അടങ്ങുന്നതാണ് മോേട്ടാർ വാഹന ആക്ടിെൻറ 87ാം വകുപ്പ്. പ്രത്യേക സാഹചര്യങ്ങളും താൽക്കാലിക യാത്ര ആവശ്യങ്ങളും പരിഗണിക്കണമെന്നതടക്കം ഇതിൽ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാലേ നിയമപരമായി നിശ്ചിതകാലത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കി. നടത്തിപ്പിന് വിധിപ്പകർപ്പ് സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണർക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.