ലഹരിവിരുദ്ധ ദിനാചരണം

കൊച്ചി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫോര്‍ത്ത് വേവ് ഫൗണ്ടേഷനും നർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സ​െൻറ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗവും ചേര്‍ന്ന് ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ പരിപാടി തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട പുതുതലമുറ ഇന്ന് മയക്കുമരുന്നുകളുടെ പിടിയിലാണ്. അത്തരം പ്രവണതകളില്‍നിന്ന് യുവതലമുറയെ സംരക്ഷിക്കുകയും ഉചിതമല്ലാത്ത കാര്യങ്ങളോട് വേണ്ട എന്നുപറയാനുമുള്ള ആർജവം യുവാക്കള്‍ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഗീത സംവിധായകന്‍ അല്‍ഫോൻസ് ജോസഫ് ഗാനം ആലപിച്ചു. പരിപാടിയോടനുബന്ധിച്ച് ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി വിദ്യാർഥികളുടെ വിവിധ ബോധവത്കരണ പരിപാടികളും നടന്നു. ഫോര്‍ത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ട് 'വേണ്ട' പദ്ധതിയുടെ ആഭിമുഖ്യത്തിലായിരുന്നു കലാപരിപാടി‍. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് നിരവധി വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ഡോ. ലത നായര്‍, ഡോ. ബീന ജോളി, വേണുഗോപാല്‍, ആർ.ജെ ജോസഫ് അന്നംകുട്ടി, സംഗീത സംവിധായകന്‍ അല്‍ഫോൻസ് ജോസഫ്, പ്രഫ. എഡ്വേഡ് എടേഴത്ത്, കോളജ് ഡയറക്ടര്‍ ഡോ. വിനിത, പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.