ഖത്തറിലേക്ക്​ കയറ്റുമതി ഓർഡർ ഏറെ; വേണ്ടത്ര വിമാനങ്ങളില്ലാത്തത് പ്രശ്നം

നെടുമ്പാശ്ശേരി: ഖത്തറിലേക്ക് പച്ചക്കറികളും പഴവർഗങ്ങളും കയറ്റി അയക്കാൻ കേരളത്തിലേക്ക് ഓർഡറുകൾ ഏറെ. ആവശ്യത്തിന് പച്ചക്കറി കുറഞ്ഞ വിലയ്ക്ക് കേരളത്തിൽ കിട്ടാത്തതിനാൽ കർണാടകയെയും തമിഴ്നാടിനെയുമാണ് പല കയറ്റുമതിക്കാരും കൂടുതലായി ആശ്രയിക്കുന്നത്. പല കൃഷിയിടങ്ങളിൽനിന്നും നേരിട്ടുതന്നെ കാർഷിക ഉൽപന്നങ്ങൾ ഇവർ ശേഖരിക്കുന്നുമുണ്ട്. പല ഇനം പച്ചക്കറികളും തമിഴ്നാട്ടിൽ വേണ്ടത്ര കിട്ടാനില്ലാത്തതിനാൽ കർണാടകയിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമാണ് സമാഹരിക്കുന്നത്. കരിപ്പൂരിൽനിന്നാണ് നിലവിൽ ഖത്തറിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്. നെടുമ്പാശ്ശേരിയിൽനിന്ന് ഖത്തറിലേക്ക് നേരിട്ട് സർവിസില്ലാത്തതിനാൽ കൂടുതലായി പച്ചക്കറികളും മറ്റും അയക്കാൻ കഴിയുന്നില്ല. ഖത്തർ വിമാനങ്ങളിൽ യാത്രക്കാർ കുറയുമ്പോൾ മാത്രമാണ് പച്ചക്കറികളും മറ്റും കൂടുതലായി അയക്കാൻ കഴിയുന്നത്. ഖത്തറിൽ പ്രതിസന്ധി തുടങ്ങിയതിനുശേഷം ദിവസവും പച്ചക്കറി കയറ്റുമതിയിൽ വർധനയുണ്ട്. ഒരു തവണ പ്രത്യേക കാർഗോ വിമാനവും എത്തിയിരുന്നു. കയറ്റുമതി വർധിച്ചതോടെ വിമാനക്കമ്പനികൾ കാർഗോ നിരക്ക് വർധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. നെടുമ്പാേശ്ശരിയിൽനിന്നും കരിപ്പൂരിൽനിന്നും വേണ്ടത്ര കയറ്റുമതി സാധ്യമാകാതെ വന്നതോടെ മംഗലാപുരമുൾപ്പെടെ മറ്റു വിമാനത്താവളങ്ങെളയും കേരളത്തിലെ കയറ്റുമതി ഏജൻസികൾ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽനിന്ന് വൻതോതിൽ നാളികേരവും കയറ്റുമതി ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.