obit akhil kannur

ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ബി.ബി.എ വിദ്യാർഥി മരിച്ചു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരഗാന്ധി കോളജ് വിദ്യാർഥി മൂവാറ്റുപുഴ ആനിക്കാട് അടൂപ്പറമ്പ് തെക്കേക്കര വീട്ടിൽ സി.വി. മോഹന​െൻറയും (തളിപ്പറമ്പ് പന്നിയൂർ ചാപ്പുറത്ത്) മിനിയുടെയും (മൂവാറ്റുപുഴ കിഴക്കേക്കര) മകൻ അഖിൽ മോഹനനാണ് (20) മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിന് സമീപം വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചശേഷം ഓടയിൽ വീഴുകയായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂർ സ്വദേശിയായ മോഹനനും കുടുംബവും കമ്പനിപ്പടിയിൽ വാടകക്ക് താമസിക്കുകയാണ്. സഹോദരി: അഞ്ജലി ( നഴ്സ് കൊൽക്കത്ത). സംസ്കാരം ശനിയാഴ്ച കിഴക്കേക്കരയിലെ വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.