ഹരിപ്പാട്ട് എസ്.എഫ്.ഐ--കെ.എസ്.യു സംഘർഷം; പത്തുപേർക്ക് പരിക്ക് ഹരിപ്പാട്: കോളജിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. പരിക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ കോൺഗ്രസ് േബ്ലാക്ക് കമ്മിറ്റിയും സി.പി.എമ്മും ഹർത്താലിനും എസ്.എഫ്.ഐ വിദ്യാഭ്യാസബന്ദിനും ജില്ലയിൽ പ്രതിഷേധ ദിനാചരണത്തിനും ആഹ്വാനം ചെയ്തു. കെ.എസ്.യു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനും ആഹ്വാനം ചെയ്തു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി നിലനിന്ന എസ്.എഫ്.ഐ-കെ.എസ്.യു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബുധനാഴ്ച വൈകീട്ട് കെ.എസ്.യു പ്രവർത്തകർ എസ്.എഫ്.ഐക്കാരനെ മർദിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കെ.എസ്.യു പ്രവർത്തകർ കെ.എസ്.യു േബ്ലാക്ക് പ്രസിഡൻറ് ഹരികൃഷ്ണെൻറ പള്ളിപ്പാെട്ട വീട്ടിൽ ഒത്തുകൂടി. ഇവർ പിരിഞ്ഞുപോയ ശേഷം ഉച്ചക്ക് 12.45ഓടെ മുഖംമൂടി ധരിച്ച അമ്പതോളം പേർ ബൈക്കുകളിലെത്തി വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഹരികൃഷ്ണനും മാതാവ് ഗീതക്കും (49) കെ.എസ്.യു കോളജ് യൂനിറ്റ് ഭാരവാഹി നിതീഷിനും (20) പരിക്കേറ്റു. സമീപവാസികൾ ഓടിക്കൂടിയതോടെ ആക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞു. രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിച്ചു. ഇവരെ രക്ഷിക്കാനെത്തിയ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം മനു (32), എസ്.എഫ്.ഐ ഏരിയ സെക്രട്ടറി പ്രവീൺ (20), ജോ.സെക്രട്ടറിമാരായ വിഷ്ണു വിജയൻ (20), കെ.വിഷ്ണു (20), ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് (20) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹരികൃഷ്ണനെയും മാതാവിനെയും കെ.എസ്.യു പ്രവർത്തകർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ബൈക്കുകളിലെത്തിയ മുപ്പതോളം എസ്.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ കയറിയും ആക്രമണം നടത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും കാർത്തികപ്പള്ളി പഞ്ചായത്ത് അംഗവുമായ റോഷെൻറ (26) മുഖത്ത് ആശുപത്രിയിൽ നിന്നെടുത്ത ബ്ലീച്ചിങ് പൗഡർ വിതറിയശേഷം ഇരുമ്പുവടികൾ കൊണ്ടും തടിക്കഷണങ്ങൾകൊണ്ടും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കെ.എസ്.യു ജില്ല സെക്രട്ടറി ഷിയാസിെൻറ (26) തല അടിച്ചുപൊട്ടിച്ചു. ആശുപത്രിയിലെ മറ്റ് രോഗികൾക്ക് മുന്നിലായിരുന്നു ആക്രമണം. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞു. കൈക്കും തലക്കും പരിക്കേറ്റ റോഷനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് െവള്ളിയാഴ്ച രാവിലെ 10ന് കോൺഗ്രസ് േബ്ലാക്ക് കമ്മിറ്റി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് േബ്ലാക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ആർ. ഹരികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.