ഇഫ്​താറുകൾ രാഷ്​ട്രീയ പ്രക്രിയ ^മന്ത്രി തോമസ്​ ​െഎസക്

ഇഫ്താറുകൾ രാഷ്ട്രീയ പ്രക്രിയ -മന്ത്രി തോമസ് െഎസക് ആലപ്പുഴ: രാജ്യമെമ്പാടും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ മതാനുഷ്ഠാനമാണെങ്കിലും ഇഫ്താറുകൾ കൃത്യമായ രാഷ്ട്രീയ പ്രക്രിയയായി മാറിയിരിക്കുകയാണെന്ന് ധനമന്ത്രി ഡോ.തോമസ് െഎസക്. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ മുതൽ ഇേങ്ങാട്ട് കടുത്ത അസഹിഷ്ണുതയാണ് നിലനിൽക്കുന്നത്. അതിന് ബോധപൂർവമുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ പൊതുവെ ശാന്തമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഭാവിയിലും കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ എല്ലാവരുെടയും ഒത്തൊരുമിച്ച പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.