ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് എൻജിനീയറിങ്​ വിദ്യാർഥികൾ മരിച്ചു

ബൈക്ക്യാത്രികരായ വിദ്യാർഥികൾ ടാങ്കർ ലോറിയിടിച്ച് മരിച്ചു മണ്ണഞ്ചേരി (ആലപ്പുഴ): ടാങ്കർ ലോറി ബൈക്കിലിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. കൊണ്ടോട്ടി പള്ളിക്കൽ കാലിക്കറ്റ് എയർപോർട്ട് ഏറൻകോളിൽ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ എ.എം. ഫവാസ് മുഹമ്മദ് (22), ഉരിക്കാശ്ശേരി ഈസ്റ്റ് വടക്കൻമുറിയിൽ കരുവാട്ടീൽ ഹൗസിൽ ഉബൈദുല്ലയുടെ മകൻ മുഹമ്മദ് ഹാഫിഖ് (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലിന് ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജങ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജ് വിദ്യാർഥികളായ ഇരുവരും നാട്ടിലേക്ക് പോകുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാക്കളെ ആ സമയം എത്തിയ എസ്‌.കെ.എസ്.എസ്.എഫ് തിരുവനന്തപുരം സാന്ത്വനം കെയർ ആംബുലൻസിലും കലവൂരിലെ എസ്‌.കെ.എസ്.എസ്.എഫി​െൻറ ആംബുലൻസിലും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.