എം.ജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്​േട്രഷൻ ജൂലൈ ഒന്ന്​ മുതൽ

കോട്ടയം: മഹാത്്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളിൽ സർവകലാശാല നേരിട്ട് നടത്തുന്ന സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെയും ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ േപ്രാഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്േട്രഷൻ ജൂലൈ ഒന്നിന് ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും പട്ടികജാതി / പട്ടികവർഗ(എസ്.സി/എസ്.ടി)/സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്.ഇ.ബി. സി)/മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇ.ബി.എഫ്.സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മ​െൻറ് നടത്തും. ഓൺലൈൻ രജിസ്േട്രഷൻ www.cap.mgu.ac.in വെബ്സൈറ്റിൽ PGCAP എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷക​െൻറ പേര്, ഇ-മെയിൽ വിലാസം, ജനനത്തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്ടിച്ച ശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീസ് ഒടുക്കണം. അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 1000/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിനു 500/- രൂപയുമാണ്. ഇത്തരത്തിൽ അപേക്ഷഫീസ് ഒടുക്കിയാൽ മാത്രമേ അപേക്ഷക​െൻറ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കൂ. അപേക്ഷക​െൻറ ആപ്ലിക്കേഷൻ നമ്പറായിരിക്കും ലോഗിൻ ഐ.ഡി. ഓൺലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷക​െൻറ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകി വിശദ പരിശോധനകൾക്ക് ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യണം. ഓൺലൈൻ രജിസ്േട്രഷൻ ജൂലൈ 20വരെ നടത്താം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട. അദ്യ അലോട്ട്മ​െൻറ് ജൂലൈ 31ന് നടത്തും. ഓൺലൈൻ പേമ​െൻറ് ഗേറ്റ് വേ വഴി ഫീസ് ഒടുക്കാമെന്നതാണ് ഈ വർഷത്തെ ഏകജാലക പ്രവേശനത്തി​െൻറ പ്രത്യേകത. മാനേജ്മ​െൻറ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപിൽനിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. \Bവികലാംഗ/സ്പോർട്സ്/കൾച്ചറൽ ക്വോട്ട വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിനുള്ള നടപടിക്രമം\B എൻ.ആർ.ഐ/വികലാംഗ/സ്പോർട്സ്/കൾച്ചറൽ/സ്റ്റാഫ് ക്വോട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ ജൂലൈ 14നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനു പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. \Bകോളജ് അധികൃതരുടെ ശ്രദ്ധക്ക്\B സ്പോർട്സ്/കൾച്ചറൽ/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മ​െൻറ്/കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് അധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്ക് അനുസൃതമായി പ്രവേശന നടപടികൾ പൂർത്തിയാക്കണം. കോളജ് അധികൃതർ തങ്ങളുടെ ഇ--മെയിൽ ദിവസേന പരിശോധിക്കണം. ഇ-മെയിൽ: pgcap@mgu.ac.in. ഹെൽപ്ലൈൻ നമ്പർ: 0481 -6555563. \Bപരീക്ഷ തീയതി\B മഹാത്്മാഗാന്ധി സർവകലാശാല അഫിലിയേറ്റ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം (സി. എസ്. എസ് -2016 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഇേൻറർണൽ മാർക്കുകൾ യഥാസമയം ലഭ്യമാക്കാത്ത കോളജുകളിൽനിന്ന് ഉത്തരവു പ്രകാരമുള്ള പിഴ ഈടാക്കും. അഫിലിയേറ്റ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്സി (സി.എസ്.എസ് - 2016 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഇേൻറണൽ മാർക്കുകൾ യഥാസമയം ലഭ്യമാക്കാത്ത കോളജുകളിൽനിന്ന് ഉത്തരവു പ്രകാരമുള്ള പിഴ ഈടാക്കും. അഫിലിയേറ്റ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.ഡബ്ല്യു, എം.സി.ജെ, എം.ടി.എ, എം.എം.എച്ച് (സി.എസ്.എസ് - 2016 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഇേൻറണൽ മാർക്കുകൾ യഥാസമയം ലഭ്യമാക്കാത്ത കോളജുകളിൽനിന്ന് ഉത്തരവ് പ്രകാരമുള്ള പിഴ ഈടാക്കും. \Bപ്രാക്ടിക്കൽ പരീക്ഷ\B നാലാം സെമസ്റ്റർ ബി.എസ്സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമ​െൻററി 2017 മേയ്/ജൂൺ ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 27 മുതൽ അതത് കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. \Bപരീക്ഷഫലം\B 2016 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടി.എ (പി.ജി.സി.എസ്.എസ്- റഗുലർ), 2016 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടി.എ (പി.ജി.സി.എസ്.എസ് -സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂൈല ആറുവരെ സ്വീകരിക്കും. 2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (സോഷ്യൽ വർക്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂലൈ ആറുവരെ സ്വീകരിക്കും. 2016 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. ഹോം സയൻസ് ബ്രാഞ്ച് എ,ബി,സി,ഡി,ഇ (സി.എസ്.എസ് റഗുലർ/സപ്ലിമ​െൻററി), 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. ഹോം സയൻസ് ബ്രാഞ്ച് എ,ഡി,ഇ (സി.എസ്.എസ് റഗുലർ/സപ്ലിമ​െൻററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂലൈ ആറുവരെ സ്വീകരിക്കും. \Bഎംഫിൽ പ്രവേശന റാങ്ക് ലിസ്റ്റ് \B സ്കൂൾ ഓഫ് എൻവയൺമ​െൻറ് സയൻസിലെ എം.ഫിൽ പ്രവേശനത്തിനുള്ള പ്രവിഷനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യത നേടിയവർ ജൂൺ 30ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പ് പ്രവേശനം നേടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.