ആലപ്പുഴ: കാലിത്തീറ്റയില്‍ പുതിയ ബ്രാന്‍ഡ് ഉണ്ടാക്കി കര്‍ഷകരെ തട്ടിക്കുന്നതില്‍ മില്‍മ ഫാക്ടറി മുന്നിലെന്ന് ക്ഷീരകര്‍ഷക സംഘടന ജില്ല കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. മുന്നറിയിപ്പില്ലാതെ കാലിത്തീറ്റക്ക് വില കൂട്ടുന്നത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകുന്നുണ്ടെന്നും കർഷകർ പറഞ്ഞു. സാധാരണ വിലയ്ക്ക് നല്‍കുന്ന കാലിത്തീറ്റയുടെ പാക്കറ്റിന് മുകളില്‍ പ്രിമീയമെന്നോ ഡീലക്‌സ് എന്നോ എഴുതിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ പേരെഴുതി വില്‍ക്കുന്ന തീറ്റക്ക് ഒരു ഗുണമേന്മയും ഇല്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍, തീറ്റക്ക് വിലകൂട്ടുന്നതിന് ആനുപാതികമായി പാലിെൻറ വില കൂട്ടാന്‍ അധികൃതര്‍ തയാറാകാത്തത് കര്‍ഷകരെ സാമ്പത്തികമായി പിന്നോട്ടടിക്കുകയാണ്. ക്വിൻറലിന് നൂറ്റിഇരുപതോളം രൂപ വർധന വരുത്തിയാണ് ബ്രാന്‍ഡ് മാറ്റി കാലിത്തീറ്റ വില്‍ക്കുന്നത്. ക്വിൻറലിന് 1010 രൂപയാണ് നിലവിലെ കാലിത്തീറ്റ നിരക്ക്. പാലിന് വിലക്കൂട്ടാതെ തീറ്റക്ക് വിലക്കൂട്ടിയതോടെ കര്‍ഷകര്‍ക്ക് വായ്പയും മറ്റ് അടവുകളും യാഥാസമയം നല്‍കാന്‍ കഴിയാതെ ക്ഷീരമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ പാൽവില കൂട്ടി നിശ്ചയിച്ചെങ്കിലും കര്‍ഷകര്‍ക്ക് പഴയവില തന്നെയാണ് ലഭിക്കുന്നത്. ആര്യാട് തെക്ക് ക്ഷീര സംഘത്തില്‍ ജീവനക്കാരി നടത്തിയ അഴിമതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും നടപടിയായില്ല. ഇനിയും മില്‍മയുടെ പാല്‍ വില ചാര്‍ട്ട് പുതുക്കി നിര്‍ണയിച്ചിട്ടില്ല. ഗുണമേന്മയും ഉല്‍പാദക്ഷമതയും ഉള്ള കാലികളെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുമ്പോള്‍ ഭീമമായ സംഖ്യ പൊലീസും മറ്റ് ഉദ്യോഗസ്ഥരും വഴിയില്‍ തടഞ്ഞ് വാങ്ങുന്നത് ദുരിതമാകുന്നു. സമസ്ത മേഖലയിലും ക്ഷീരകര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ പത്തിന് പുന്നപ്ര മില്‍മ ഫാക്ടറി കര്‍ഷകര്‍ പശുക്കളുമായെത്തി ഉപരോധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ആര്‍. സുനില്‍, ഷിനു, ടി. കെ. സുധീഷ്, എം.എം. തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്സൈസ് ചിത്രരചന മത്സരം ഇന്ന് ആലപ്പുഴ: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിെൻറ ഭാഗമായി ജില്ലയിലെ വിദ്യാർഥികൾക്ക് എക്സൈസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ മൂന്നുവരെ ചിത്രരചന മത്സരം നടത്തും. എൽ.പി വിഭാഗം മുതൽ ഹയർ സെക്കൻഡറി-കോളജ് വിഭാഗം വരെയുള്ള വിദ്യാർഥികൾക്ക് നടത്തുന്ന മത്സരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരും ഉച്ചക്ക് ഒന്നിന് ആലപ്പുഴ ജില്ല ആശുപത്രിക്ക് സമീപത്തുള്ള എക്സൈസ് കോംപ്ലക്സിൽ എത്തണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.