പകർച്ചപ്പനി നിയന്ത്രണം; തദ്ദേശ സ്ഥാപനങ്ങൾക്ക് താൽക്കാലിക ഡോക്ടർമാരെ നിയമിക്കാം ^മന്ത്രി തോമസ്​ ഐസക്

പകർച്ചപ്പനി നിയന്ത്രണം; തദ്ദേശ സ്ഥാപനങ്ങൾക്ക് താൽക്കാലിക ഡോക്ടർമാരെ നിയമിക്കാം -മന്ത്രി തോമസ് ഐസക് ആലപ്പുഴ: പകർച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതി​െൻറ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താൽക്കാലികമായി ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന എം.എൽ.എ ഫണ്ട് അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പി.എച്ച്.സികളിൽ ഒരു ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും സി.എച്ച്.സികളിൽ രണ്ട് ഡോക്ടർമാരെയും രണ്ടു പാരാമെഡിക്കൽ സ്റ്റാഫിനെയും താൽക്കാലികമായി നിയമിക്കാം. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ ആശുപത്രികൾ പ്രവർത്തിക്കുന്നതിനാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത്, പ്ലാൻ ഫണ്ടിൽനിന്ന് ഇവർക്കുള്ള വേതനം ദേശീയാരോഗ്യ ദൗത്യത്തി​െൻറ മാനദണ്ഡപ്രകാരം നൽകാം. ചെലവുകൾ പിന്നീട് സർക്കാർ നൽകും. ഡോക്ടർമാരെ നിയമിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. വിരമിച്ച ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താം. ഇതുസംബന്ധിച്ച നിർദേശം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടും ബില്ല് സമർപ്പിക്കാത്ത നിർവഹണ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടാൻ കലക്ടറോട് മന്ത്രി നിർദേശിച്ചു. മടയൻതോട്ടിലെ കെ.എസ് കനാൽ വരെയുള്ള ഭാഗം നന്നാക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ ഇറിഗേഷൻ വകുപ്പിനോട് നിർദേശിച്ചു. നെഹ്‌റു ട്രോഫി വാർഡിലെ പൊട്ടിയ പൈപ്പുകൾ മാറ്റാനും നല്ല കുടിവെള്ളം എത്തിക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. 24, 27, 28, 29 തീയതികളിൽ ജില്ലയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് കലക്ടർ വീണ എൻ. മാധവൻ പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ വെള്ളം എത്തിക്കുന്നതിന് പൈപ്പ് സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കടൽക്ഷോഭം: അപകടാവസ്ഥയിലുള്ള വീടുകൾ സംരക്ഷിക്കാൻ അടിയന്തര നടപടി ആലപ്പുഴ: കടൽക്ഷോഭം മൂലം അപകടാവസ്ഥയിലുള്ള വീടുകൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർദേശം നൽകി. എം.എൽ.എ ഫണ്ട് അവലോകന യോഗത്തിലാണ് നിർദേശം. 11 സ്ഥലങ്ങളിൽ മണൽ നിറച്ച ജിയോ സിന്തെറ്റിക് ബാഗുകൾ സ്ഥാപിക്കുമെന്നും 12,000 ബാഗുകൾ മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും തീരസംരക്ഷണ പ്രവർത്തനത്തിന് സർക്കാർ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ബാഗുകളാണ് സ്ഥാപിക്കുക. കയർ ലാറ്റക്‌സ് ബാഗുകൾ അഞ്ചിടത്ത് സ്ഥാപിക്കും. ഒരു സ്ഥലത്ത് പൂർത്തീകരിച്ചുവരുന്നു. രണ്ടു മീറ്റർ നീളവും 1.4 മീറ്റർ വീതിയുമുള്ള കയർ ബാഗുകളാണ് ഉപയോഗിക്കുന്നത്. കല്ല്, ഭൂവസ്ത്രം, കണ്ടൽ, കാറ്റാടി, ജൈവവേലി എന്നിവ ഉപയോഗിച്ചുള്ള തീരസംരക്ഷണം വേണമെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷം തീരസംരക്ഷണത്തിന് വേനൽക്കാലത്ത് കടൽ ഇറങ്ങുമ്പോൾതന്നെ ബാഗുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചെത്തി ഹാർബറിലെ പൊഴി മൂടിക്കിടക്കുകയാണെന്നും ഇവിടത്തെ മണ്ണ് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. മണ്ണ് മാറ്റാനുള്ള ടെൻഡർ ആയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.