പ്രകൃതിവിരുദ്ധ പീഡനം; രണ്ടാനച്ഛൻ പിടിയിൽ

കുട്ടനാട്: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി സ്വദേശി രാജേഷിനെയാണ് (ഇട്ടി രാജേഷ് -40) അമ്പലപ്പുഴ സി.ഐ ബിജു വി. നായരുടെ നേതൃത്വത്തിെല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാജേഷി​െൻറ ഭാര്യയുടെ ആദ്യ വിവാഹത്തിെല പത്താംക്ലാസ് വിദ്യാർഥിയായ മകനെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. സ്കൂളിൽ പോകാൻ ബസ് കാത്തുനിൽക്കുന്നതിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.