കുസാറ്റ് േപ്രാ–വൈസ്​ ചാൻസലർ ഡോ. കെ. പൗലോസ്​ ജേക്കബിന് യാത്രയയപ്പ്

കൊച്ചി: മൂന്നര പതിറ്റാണ്ടത്തെ സേവനം പൂർത്തിയാക്കി കുസാറ്റ് േപ്രാ-വൈസ് ചാൻസലർ ഡോ. കെ. പൗലോസ് ജേക്കബ് 25ന് വിരമിക്കുന്നു. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഒ) നേവൽ റിസർച് ബോർഡ് സയൻറിഫിക് കമ്പ്യൂട്ടിങ് ചെയർമാനുമാണ്. 2013 മുതൽ േപ്രാ-വൈസ് ചാൻസലറാണ്. കുസാറ്റിൽ അധ്യാപകനായി 1983ൽ നിയമിതനായ ഡോ. പൗലോസ് ജേക്കബ്, 1994ൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രഫസറായി. കുസാറ്റിൽനിന്ന് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ആദ്യത്തെ പി.എച്ച്ഡി കരസ്ഥമാക്കിയ ഇദ്ദേഹം കുസാറ്റി​െൻറ ഡിജിറ്റൽ കേന്ദ്രമായ സി.ഐ.ആർ.എം ഡയറക്ടറായിരുന്നു. സർവകലാശാലയിലെ എൻജിനീയറിങ്ങി​െൻറയും ടെക്നോളജിയുടെയും ഫാക്കൽറ്റി ഡീനും അക്കാദമക് കൗൺസിൽ, സെനറ്റ്, സിൻഡിക്കേറ്റ്, യു.ജി.സി സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയിൽ അംഗവുമാണ്. വിവരസാങ്കേതിക രംഗത്ത് സുപ്രധാനമായ നിരവധി ഗവേഷണങ്ങൾ നടത്തിയ ഇദ്ദേഹം 120 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ഷേർലി. മക്കൾ: സ്മേര (ദുബൈ), േശ്രയ (സിഡ്നി), ശോഭിത് (ബംഗളൂരു). കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് യാത്രയയപ്പ് സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.