മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി കുടിശ്ശിക വരുത്തിയതും റവന്യൂ റിക്കവറിക്ക് അയച്ചതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപ്പലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിക്കുന്നത് ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍: 0484 2401632. മഹാരാജാസ് കോളജില്‍ പി.ജി പ്രവേശനം കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ 2017--'18 അധ്യയനവര്‍ഷത്തെ പി.ജി പ്രവേശനത്തിന് ഓണ്‍ലൈനായി ഫീസ് അടക്കേണ്ട അവസാന തീയതി ഈ മാസം 30നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ഒന്നും ആണ്. യോഗ ദിനവും യുവജന കണ്‍വെന്‍ഷനും കൊച്ചി: നെഹ്റു യുവകേന്ദ്ര മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണവും ജില്ല യുവജന കണ്‍വെന്‍ഷനും നടത്തി. നെഹ്റു യുവകേന്ദ്രയുടെയും തൃക്കാക്കര മുനിസിപ്പാലിറ്റിയുടെയും തൃക്കാക്കര ആയുഷ് വിഭാഗത്തി​െൻറയും ആഭിമുഖ്യത്തില്‍ യോഗ ദിനാചരണം തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു ഉദ്ഘാടനം ചെയ്തു. ആയുഷ് വിഭാഗത്തിലെ ഡോ. എം.യു. ദീപ്തി അധ്യക്ഷത വഹിച്ചു. കാക്കനാട് നേതാജി പ്രകൃതിചികിത്സ യോഗ കേന്ദ്രത്തിലെ ഡോ. ആസാദ് ബോസ്, ഡോ. ജ്യോതി, ഡോ. നവ്യ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലതല യുവജന കൺവെന്‍ഷന്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയതു. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോ-ഒാഡിനേറ്റര്‍ ടോണി തോമസ് വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ മുഖ്യാതിഥിയായി. യുവജന ക്ഷേമ ബോര്‍ഡ് ജില്ല പ്രോഗ്രാം ഓഫിസര്‍ പി.ആര്‍. ശ്രീകല, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അഖില്‍ദാസ്, നെഹ്റു യുവകേന്ദ്ര അക്കൗണ്ടൻറ് ടി.കെ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.