ആലുവ: ടി.കെ.ആർ.എ ലൈബ്രറി വായനദിനം ആചരിച്ചു. കുട്ടികൾ ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽനിന്ന് ചില ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ച് വായനദിനം ആചരിച്ചു. പി. എൻ. പ്രസാദ് പി.എൻ. പണിക്കർ അനുസ്മരണം നിർവഹിച്ചു. വി.എ. ഹാരിദ് വായനദിന സന്ദേശം നൽകി. 'പരിഹാരം 2017' 27ന് ആലുവ: താലൂക്കിലെ ജനസമ്പർക്ക പരിപാടി 'പരിഹാരം 2017' ചൊവ്വാഴ്ച ആലുവയിൽ നടക്കും. നഗരസഭ ടൗൺ ഹാളിലാണ് പരിപാടി. ഇതിനകം 230 അപേക്ഷകളാണ് ലഭിച്ചത്. റവന്യൂ, പഞ്ചായത്ത്, കൃഷി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷം അപേക്ഷകളും. 27ന് പരിപാടിയിലും പൊതുജനങ്ങൾക്ക് കലക്ടർ മുമ്പാകെയും അപേക്ഷ സമർപ്പിക്കാമെന്ന് തഹസിൽദാർ കെ.ടി. സന്ധ്യാദേവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.