​2017–18ൽ ​െഎ.ടി കമ്പനികൾ ഒന്നരലക്ഷത്തോളം പേരെ ജോലിക്കെടുക്കും –നാസ്​കോം

2017–18ൽ െഎ.ടി കമ്പനികൾ ഒന്നരലക്ഷത്തോളം പേരെ ജോലിക്കെടുക്കും –നാസ്കോം ഹൈദരാബാദ്: ഇന്ത്യയുടെ െഎ.ടി കയറ്റുമതി 2017–18 സാമ്പത്തിക വർഷം ഏഴ്–എട്ട് ശതമാനം വളർച്ച നേടാൻ സാധ്യതയുണ്ടെന്ന് നാസ്കോം ( നാഷനൽ അസോസിയേഷൻ ഒാഫ് സോഫ്റ്റ്വെയർ ആൻഡ് സർവിസസ് കമ്പനീസ്) പ്രസിഡൻറ് ആർ. ചന്ദ്രശേഖർ. ആഭ്യന്തര സോഫ്റ്റ്വെയർ വ്യവസായം 10–11 ശതമാനം വളർച്ചനേടുമെന്നും ഒന്നര ലക്ഷത്തോളം പേരെ െഎ.ടി മേഖല പുതിയ സാമ്പത്തിക വർഷം ജോലിക്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ െഎ.ടി, ബി.പി.ഒ ബിസിനസ് കമ്പനികളുടെ മേൽനോട്ട സമിതിയാണ് നാസ്കോം. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകളെ തുടർന്ന് െഎ.ടി കമ്പനികളുടെ വിദേശ ബിസിനസിനുണ്ടായ ഇടിവുകൂടി കണക്കിലെടുത്താണ് ഭാവിയിലെ പ്രതീക്ഷകൾ വിലയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.