കൊച്ചി മെ​ട്രോയിലെ ജനകീയ യാത്ര; യു.ഡി.എഫിലും കോൺഗ്രസിലും ഭിന്നത

കൊച്ചി മെട്രോയിലെ ജനകീയ യാത്ര; യു.ഡി.എഫിലും കോൺഗ്രസിലും ഭിന്നത കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയിൽ നടത്തിയ ജനകീയ യാത്രക്കെതിരെ കെ.എം.ആർ.എൽ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നാലെ സംഭവത്തെച്ചൊല്ലി ജില്ലയിലെ യു.ഡി.എഫിലും കോൺഗ്രസിലും ഭിന്നത. ഡി.സി.സി യോഗ തീരുമാനത്തിന് വിരുദ്ധമായി അണികൾ തള്ളിക്കയറി യാത്ര അലേങ്കാലമാക്കിയതാണ് മുന്നണിയിലും പാർട്ടിയിലും ചർച്ചയായിരിക്കുന്നത്. ആലുവയിൽനിന്ന് നേതാക്കൾ മാത്രം ഉമ്മൻ ചാണ്ടിയെ അനുഗമിക്കാനും തുടർന്ന് പാലാരിവട്ടത്ത് അണികൾ ചേർന്ന് നേതാക്കളെ സ്വീകരിക്കാനുമായിരുന്നു ഡി.സി.സി തീരുമാനം. യു.ഡി.എഫ് യോഗവും ഇത് അംഗീകരിച്ചു. എന്നാൽ, ഇതിന് വിരുദ്ധമായി കൂടുതൽ പ്രവർത്തകർ ആലുവ മുതൽ വിവിധ സ്റ്റേഷനുകളിൽനിന്ന് മെേട്രാ െട്രയിനിൽ കയറുകയും ഉമ്മൻ ചാണ്ടിക്ക് സുഗമമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അണികളെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ച സമരത്തി​െൻറ നിറം െകടുത്തിയതായി ആക്ഷേപമുണ്ട്. മെട്രോ ഉദ്ഘാടനത്തിൽ യു.ഡി.എഫ് നേതാക്കളെ അവഗണിച്ചെന്ന് ആരോപിച്ചാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ആലുവയിൽനിന്ന് പാലാരിവട്ടംവരെ ജനകീയ യാത്ര സംഘടിപ്പിച്ചത്. ഇതിനിടെ, െട്രയിനിലും മെട്രോ സ്റ്റേഷനുകളിലും യാത്രക്കാരെ അലോസരപ്പെടുത്തുന്ന രീതിയിൽ മുദ്രാവാക്യം മുഴക്കിയതും പാലാരിവട്ടത്ത് ഒാേട്ടാമാറ്റിക് ഫെയർ കലക്ഷൻ സംവിധാനത്തി​െൻറ പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നതുമെല്ലാം മെട്രോ ചട്ടങ്ങളുടെ ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പ്രവർത്തകർ തള്ളിക്കയറിയതോടെ മെേട്രാ െട്രയിനി​െൻറ വാതിൽ അടക്കാൻ വരെ ബുദ്ധിമുട്ടുണ്ടായതായി യാത്രക്കാർ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച ചേർന്ന ജില്ല യു.ഡി.എഫ് യോഗത്തിൽ പലരും ജനകീയ യാത്ര സംഘടിപ്പിച്ച രീതിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. കൊച്ചി മെട്രോ അധികൃതർക്കെതിരെ സി.പി.എം കൊച്ചി: ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയിൽ നടത്തിയ ജനകീയ യാത്രക്കെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ സി.പി.എമ്മിന് പ്രതിഷേധം. സമരയാത്രക്കെതിരെ കെ.എം.ആർ.എല്ലിന് പരാതി നൽകിയിട്ടും അധികൃതർ മൗനം പാലിക്കുന്നതിനെതിരെ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് രംഗെത്തത്തി. കെ.എം.ആർ.എൽ തലപ്പത്തുള്ളവരുടെ രാഷ്ട്രീയദാസ്യവേലക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു. ജനകീയ യാത്രയിലെ മെട്രോ നയലംഘനം: കെ.എം.ആർ.എൽ അന്വേഷണം ആരംഭിച്ചു കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ യാത്രയിൽ മെട്രോ നയങ്ങൾക്കെതിരായ പ്രവർത്തനങ്ങളുണ്ടായതിനെക്കുറിച്ച് കെ.എം.ആർ.എൽ അന്വേഷണം ആരംഭിച്ചു. വിവിധ സ്റ്റേഷനുകളിലെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ സ്റ്റേഷൻ അധികാരികൾക്ക് നിർദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.