തൊഴിലുറപ്പ് വേതനം കുടിശ്ശികയായതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിലായി

കോലഞ്ചേരി: . മാസങ്ങളായി തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതനം മുടങ്ങിക്കിടക്കുകയാണ്. കേന്ദ്ര സർക്കാർ നടപടിയാണ് വേതനം മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. വടവുകോട് ബ്ലോക്ക് പഞ്ചായത്തിെല ആറ് ഗ്രാമപഞ്ചായത്ത് പരിധിയിലായി 2,62,48,258 രൂപയാണ് ഇത് വരെയുള്ള കുടിശ്ശിക. ഐക്കരനാട് പഞ്ചായത്തിൽ 2016-17 വർഷത്തിൽ 2171520 രൂപയും 17-18 വർഷത്തിൽ 1,13,964 രൂപയുമാണ് കുടിശ്ശിക. കുന്നത്തുനാട് പഞ്ചായത്തിൽ ഇത് യഥാക്രമം 5,73,7440 രൂപയും 1,37,706 രൂപയുമാണ്. മഴുവന്നൂരിൽ 5,77,8163- 39,444 രൂപയും പൂതൃക്കയിൽ 21,58,588 -51,600 രൂപ, തിരുവാണിയൂരിൽ 5,53,28,65 - 12,44,674 രൂപയും വടവുകോട് പുത്തൻകുരിശിൽ 31,43,520 -1,38,774 രൂപ എന്നിങ്ങനെയാണ് കുടിശ്ശിക. തൊഴിലുറപ്പ് മാനദണ്ഡ പ്രകാരം പണി പൂർത്തിയാക്കി നിശ്ചിത ദിവസത്തിനകം തൊഴിലാളിക്ക് വേതനം ലഭിച്ചില്ലെങ്കിൽ വേതനം വൈകിയ ഓരോ ദിവസത്തിനും നഷ്്്ടപരിഹാരത്തിനും പിഴക്കും വ്യവസ്ഥയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് അജ്ഞരായതിനാൽ തൊഴിലാളികൾ നിയമനടപടികൾക്ക് മുതിരാറില്ല. ഇത് മുതലെടുത്താണ് അധികൃതർ നിസ്സംഗാവസ്ഥ തുടരുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. തൊഴിലുറപ്പ് വേതനം കിട്ടാക്കനിയായതോടെ ഇതിനെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ വറുതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.