കായംകുളം നഗരസഭയുടെ വാർഷിക പദ്ധതിക്ക്​ ജില്ല പ്ലാനിങ്​ കമ്മിറ്റിയുടെ അംഗീകാരം

കായംകുളം: നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ല പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ അറിയിച്ചു. സേവന മേഖലയിൽ ഭവന നിർമാണത്തിന് ഒരുകോടിയുടെ പദ്ധതി അംഗീകരിച്ചു. ഭവന അറ്റകുറ്റപ്പണി ഉൾെപ്പടെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പദ്ധതികൾ, ഗവ. ബോയ്സ് ഹൈസ്കൂളിന് പുതിയ കെട്ടിട നിർമാണത്തിന് 50 ലക്ഷം, ഗേൾസ് ഹൈസ്കൂളിൽ കെട്ടിട നിർമാണത്തിന് 25 ലക്ഷം ഉൾെപ്പടെ നഗരസഭ പരിധിയിലുള്ള വിവിധ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ, ഗവ. ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് വിപുലീകരിക്കുന്നതിന് 25 ലക്ഷം, സോളാർ പാനൽ സ്ഥാപിക്കുന്നതിന് 15 ലക്ഷം, ഓക്സിജൻ ജനറേറ്റർ യൂനിറ്റ് സ്ഥാപിക്കാൻ 10 ലക്ഷം, ആയുർവേദ ഹോമിയോ ആശുപത്രികൾക്ക് മരുന്ന് വാങ്ങാനും ആശുപത്രിയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്താനും പദ്ധതികളുണ്ട്. ഉൽപാദന മേഖലയിൽ കാർഷിക മേഖലയുടെ ഉന്നമനത്തിനായി ജൈവ പച്ചക്കറി കൃഷി, ഇടവിള കൃഷിയുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾ, ആട് വളർത്തൽ പദ്ധതി, പശ്ചാത്തല മേഖലയിൽ എല്ലാ വാർഡുകളിലെയും റോഡ് വികസനം, സെൻട്രൽ ൈപ്രവറ്റ് ബസ് സ്റ്റാൻഡ്, ആധുനിക ഫിഷ് മാർക്കറ്റ് സ്ഥലമെടുപ്പ്, വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനും പാർക്കിങ് കേന്ദ്രത്തിനും കെ.എസ്.ആർ.ടി.സി സ്റ്റേഷന് വടക്കുവശം സ്ഥലമെടുപ്പ്, പേട്ട മൈതാനിയിൽ പുതിയ ഷോപ്പിങ് കോംപ്ലക്സ്, റെയിൽവേ ടെർമിനൽ ബസ് സ്റ്റാൻഡിൽ യാത്രി നിവാസ്, ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ നിർമാണം, തച്ചടി പ്രഭാകരൻ സ്മാരക ഓഡിറ്റോറിയം നിർമാണം, തെരുവ് വിളക്കുകൾ, എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കൽ, മാലിന്യ സംസ്കരണ പദ്ധതികൾ, പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, സ്കോളർഷിപ്, യുവജന ക്ഷേമ പദ്ധതിയായി വിദേശത്ത് പോകുന്നവർക്ക് ധനസഹായം എന്നിവയുൾെപ്പടെ 34.62 കോടിയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ചുരുളൻ വള്ളങ്ങളെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചു ഹരിപ്പാട്: ചമ്പക്കുളം മൂലം ജലോത്സവത്തിൽ ചുരുളൻ വള്ളങ്ങളെ പങ്കെടുപ്പിക്കാത്തതിൽ ബോട്ട് റേസസ് സൊസൈറ്റി പ്രതിഷേധിച്ചു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജലോത്സവത്തിൽ ആദ്യമായാണ്‌ ചെറുവള്ളങ്ങൾക്ക് അവസരം നഷ്ടമാകുന്നത്. ചുരുളൻ വള്ളങ്ങൾ ഇതിനോടകം മത്സരത്തിന് വേണ്ട തയാറെടുപ്പുകൾ നടത്തിയിരുന്നു. എണ്ണത്തില്‍ വളരെ കുറവുള്ള ചുരുളൻ വള്ളങ്ങളുടെ മത്സരം ആവേശത്തോടെയാണ് വള്ളംകളി പ്രേമികൾ ആസ്വദിച്ചിരുന്നത്. നാമമാത്രമായ ബോണസ് ആണ് ചെറുവള്ളങ്ങൾക്ക് നൽകിവരുന്നത്. ചെറുവള്ളങ്ങളെയും ചെറുക്ലബുകളെയും തഴയുന്ന രീതി അപലപനീയമാണ്. എല്ലാ ഇനം വള്ളങ്ങളെയും പങ്കെടുപ്പിച്ച് ചരിത്രപരമായ ജലോത്സവം നടത്തണമെന്ന് ബോട്ട് റേസസ് സൊസൈറ്റി ആവശ്യപ്പെട്ടു. മെറിറ്റ് സ്കോളർഷിപ് ഹരിപ്പാട്: തൃക്കുന്നപ്പുഴ കോൺഗ്രസ് 109ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് രാജീവ്ഗാന്ധി മെറിറ്റ് സ്കോളർഷിപ്പും അവാർഡും നൽകും. ഞായറാഴ്ച വൈകുന്നേരം നാലിന് വാലയിൽ ജങ്ഷന് സമീപം നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻറ് കെ. ഗോപാലൻ അധ്യക്ഷത വഹിക്കും. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എ.കെ. രാജൻ മുഖ്യാതിഥിയാകും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എസ്. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.