സിവിൽ സപ്ലൈസ് കോർപറേഷൻ അസി. സെയില്‍സ്മാൻ പരീക്ഷയുടെ ലിസ്​റ്റ്​ പി.എസ്.സി വൈകിപ്പിക്കുന്നതായി പരാതി

മൂവാറ്റുപുഴ: സിവിൽ സപ്ലൈസ് കോർപറേഷൻ അസി. സെയില്‍സ്മാൻ പരീക്ഷയുടെ ലിസ്റ്റ് പി.എസ്.സി വൈകിപ്പിക്കുന്നതായി പരാതി. 2015ലാണ് പി.എസ്.സി സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2016-ൽ എഴുത്തുപരീക്ഷയും നടന്നു. എന്നാൽ, എഴുത്തുപരീക്ഷ കഴിഞ്ഞ് ഒരു വർഷമായിട്ടും തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. 14 ജില്ലയിലായി ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. നിലവിൽ ഉണ്ടായിരുന്ന സെയിൽസ്മാൻ റാങ്ക് ലിസ്റ്റി​െൻറ കാലാവധി കഴിഞ്ഞ ജനുവരിയിൽ അവസാനിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം കോർപറേഷ​െൻറ സെയിൽസ്മാൻ തസ്തികയിൽ ആയിരത്തിൽപരം താൽക്കാലിക ജീവനക്കാരാണ് ജോലി ചെയ്തുവരുന്നത്. ഈ താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് പി.എസ്.സി ഷോർട്ട് ലിസ്റ്റ് വൈകിപ്പിക്കുന്നെതന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. നിലവിൽ കൊല്ലം ജില്ലയിൽതന്നെ അഞ്ഞൂറോളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായിട്ടുണ്ട്. എന്നാൽ, ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതിൽ ഉദ്യോഗാർഥികൾ ആശങ്കയിലാണ്. പരീക്ഷയെഴുതി ലിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്ന ഭൂരിപക്ഷം ഉദ്യോഗാർഥികളും ഇനിയൊരു പി.എസ്.സി പരീക്ഷയെഴുതാൻ പ്രായം കഴിഞ്ഞവരുമാണ്. മൂന്നുമാസം മുമ്പ് എല്ലാ ജില്ലയിലും ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗത്തിൽ തീരുമാനം ഉണ്ടായെങ്കിലും ഒരു ജില്ലയിൽപോലും ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എല്ലാ ജില്ലയിലുമായി ഏതാണ്ട് അയ്യായിരത്തിൽപരം ഒഴിവാണ് നിലവിലുള്ളത്. പി.എസ്.സി ഷോർട്ട് ലിസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.