യൂത്ത് കോൺഗ്രസ് ഇഫ്താർ സംഗമം

മൂവാറ്റുപുഴ: ത്യാഗത്തി​െൻറയും സഹനത്തി​െൻറയും സന്ദേശമാണ് നോമ്പ് പകർന്നുനൽകുന്നതെന്ന് കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഹാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ശിവദാസൻ നമ്പൂതിരി, അഡ്വ.വർഗീസ് മാത്യു, പായിപ്ര കൃഷ്‍ണൻ, പി.വി.കൃഷ്ണൻ നായർ, പി.പി. എൽദോസ്, ഉല്ലാസ് തോമസ് , പി.എസ്.എ. ലത്തീഫ്, പി.എസ്.സലീം ഹാജി , അഡ്വ.എൻ. രമേശ്, അഡ്വ.പി.എം. റഫീഖ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് ചെറുകപ്പിള്ളി, ഷാൻ മുഹമ്മദ്, സുബൈർ കെ.മൈതീൻ, ഷംസുദ്ദീൻ കുന്നംപിള്ളിമാലിൽ എന്നിവർ സംസാരിച്ചു. റഫീഖ് പൂക്കടശ്ശേരി, റിഷാദ് തോപ്പികുടി, സാദിഖ് അലി, ഉമ്മർ മാറാടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.