ഡെങ്കിപ്പനി; അടിയന്തര ചികിത്സ നൽകണം ^എം.പി

ഡെങ്കിപ്പനി; അടിയന്തര ചികിത്സ നൽകണം -എം.പി ആലപ്പുഴ: ജില്ലയിൽ വ്യാപിക്കുന്ന ഡെങ്കിപ്പനിക്കും മറ്റു പകർച്ചവ്യാധികൾക്കും അടിയന്തര ചികിത്സ നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ വെറും പാഴ്വാക്കാണെന്ന് തെളിഞ്ഞിരിക്കുന്നു. മഴക്കാലമായാൽ പനി പടരുമെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് സർക്കാറും ആലപ്പുഴയിലെ മന്ത്രിമാരും പെരുമാറുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പകർച്ചപ്പനി തടയുന്നതിന് അടിസ്ഥാനസൗകര്യംപോലും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ഡോക്ടർമാർ ഇല്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പുളിങ്കുന്ന്, വെളിയനാട്, ചമ്പക്കുളം എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും എടത്വ, തകഴി എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി ബാധിച്ചവർക്ക് അടിയന്തര ചികിത്സ നൽകണം. ആശാവർക്കർമാരുടെയും ഹെൽത്ത് വർക്കർമാരുടെയും സേവനം പരമാവധി ഉപയോഗിക്കണം. കുട്ടനാടി​െൻറ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സഞ്ചരിക്കുന്ന ബോട്ടുകളിൽ പരമാവധി ചികിത്സ സഹായം എത്തിക്കണം. ജില്ലയിലെ പനിബാധിതരുടെ എണ്ണം ഭയാനകമായി വർധിച്ച സാഹചര്യത്തിൽ ജില്ലയിലെ മന്ത്രിമാരുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും അടിയന്തരയോഗം വിളിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കരുണയുള്ളവരുടെ സഹായം പ്രതീക്ഷിച്ച് പുന്നപ്ര ശാന്തിഭവൻ അമ്പലപ്പുഴ: മനസ്സിൽ നന്മ വറ്റാത്തവരുടെ പ്രതീക്ഷയിൽ പുന്നപ്ര ശാന്തിഭവൻ. ജയിൽവാസത്തിനുശേഷം മാനസാന്തരം വന്ന് മാത്യു ആൽബിൻ തുടങ്ങിയ ശാന്തിഭവനിൽ 160ഓളം അന്തേവാസികളാണുള്ളത്. 1997 ജനുവരി 30ന് തെരുവിൽനിന്ന് ഒരു വ്യക്തിയുമായി ആരംഭിച്ച ശാന്തിഭവന് നിരവധി പേരെ രോഗം ഭേദമാക്കി സ്വന്തം ഭവനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. ഓലമേഞ്ഞ ചോർന്നൊലിക്കുന്ന കുടിലിലായിരുന്നു ആദ്യകാല പ്രവർത്തനം. മക​െൻറ ഒാർമക്കായി മാത്യു കുഞ്ചെറിയ എന്ന വ്യക്തി നൽകിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തി​െൻറ ഭംഗിയും വലുപ്പവും കണ്ട് നേരേത്ത സഹായിച്ചിരുന്നവർ പലരും പിൻവാങ്ങിയതോടെ ശാന്തിഭവ​െൻറ നിത്യച്ചെലവുകളും കഷ്ടത്തിലായി. കൈകാലുകളില്ലാത്തവരും എയ്ഡ്സ് രോഗികളും അടക്കമുള്ള അന്തേവാസികളുടെ ഭക്ഷണത്തിനും മരുന്നിനുമായി ദിവസവും 15,000 രൂപ ചെലവുവരും. സുമനസ്സുകൾ നൽകുന്ന അന്നദാനം മാത്രമാണ് ഏക വരുമാനം. ശാന്തിഭവൻ തുടങ്ങി 21 വർഷത്തിനിടയിൽ മൂന്നുതവണ മാത്രമാണ് സർക്കാർ ഗ്രാൻഡ് ലഭിച്ചത്. ശുശ്രൂഷകരുടെ വേതനവും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള വാഹനക്കൂലിയും ഉൾപ്പെടെ ആയിരക്കണക്കിന് രൂപ ഇതിനുപുറമെ ചെലവ് വരുന്നു. പ്രതിസന്ധിയിലായ ഈ സ്ഥാപനത്തെ സഹായിക്കാൻ സുമനസ്സുകൾ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ശാന്തിഭവൻ അധികൃതർ. ഫോൺ: 9447403035. സൗത് ഇന്ത്യൻ ബാങ്ക് ആലപ്പുഴ ശാഖ അക്കൗണ്ട് നമ്പർ 0001053000007694. ഐ.എഫ്.എസ് കോഡ്: എസ്.ഐ.ബി.എൽ0000001.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.