APD ASOK വള്ളം തുഴയുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ്​ മരിച്ചു

വള്ളം തുഴയുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു കുട്ടനാട്: വള്ളം തുഴയുന്നതിനിടെ അപസ്മാര ബാധയെത്തുടർന്ന് വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. കൈനകരി സൂത്രപ്പറമ്പ് കുഞ്ഞുമോ‍​െൻറ മകൻ രാജേഷാണ് (33) മരിച്ചത്. കൈനകരി ഭജനമഠം പൂത്രക്കടവിലാണ് സംഭവം. പാലക്കാട്ട് ചെത്തുതൊഴിലാളികളായ ഇരുവരും ആലപ്പുഴയിൽ എത്തി വീട്ടിലേക്ക് വള്ളത്തിൽ പോകുന്നതിനിടെയാണ് സംഭവം. രാജേഷിന് സുഖമില്ലാത്തതിനെ തുടർന്നാണ് ഇവർ പാലക്കാട്ടുനിന്ന് മടങ്ങിയത്. മകൻ വെള്ളത്തിൽ വീഴുന്നതുകണ്ട് കുഞ്ഞുമോനും ചാടിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ, രാജേഷിനെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ആലപ്പുഴയിൽനിന്ന് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ആർ. ജയദേവ​െൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ സ്കൂബാ ഡൈവർ സനീഷ് കുമാർ ആണ് മൃതദേഹം എടുത്തത്. ഇതിനിടെ, നാട്ടുകാരിൽ ഒരാൾ ഫയർഫോഴ്‌സി​െൻറ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് പൊലീസ് ഇടപെട്ടു. മാതാവ്: ഓമന. സഹോദരി: സരിത. തുടർനടപടിക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.