എം.പി ഫണ്ട് അവലോകനയോഗം

ആലപ്പുഴ: എം.പി ഫണ്ട് ഉപയോഗിച്ച് അംഗൻവാടി കെട്ടിടങ്ങളും കമ്യൂണിറ്റി ഹാളുകളും നിർമിക്കുന്നതിന് പദ്ധതിയും എസ്റ്റിമേറ്റും തയാറാക്കുമ്പോൾ ശൗചാലയവും വൈദ്യുതീകരണവും ഉൾക്കൊള്ളിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. എം.പി ഫണ്ട് അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ എം.പി ഫണ്ടിൽനിന്ന് 10.66 കോടി ചെലവഴിച്ചതായി യോഗം വിലയിരുത്തി. 112 പ്രവൃത്തി ഇക്കാലയളവിൽ പൂർത്തീകരിച്ചു. ഭരണാനുമതി നൽകുന്നതിലും പദ്ധതി പൂർത്തീകരിച്ചശേഷം ബില്ലുകൾ നൽകുന്നതിലുമുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. പദ്ധതി സമർപ്പിച്ചാൽ 15 ദിവസത്തിനകം ഭരണാനുമതി നൽകണം. പണി പൂർത്തീകരിച്ചാൽ 15 ദിവസത്തിനകം ബില്ലുകൾ നൽകാൻ ശ്രദ്ധിക്കണമെന്നും പാർട്ട് ബില്ലുകൾ നൽകണമെന്നും എം.പി പറഞ്ഞു. പട്ടികവർഗക്കാർക്ക് പ്രത്യേക പദ്ധതികൾ തയാറാക്കിനൽകാൻ ൈട്രബൽ ഓഫിസർക്ക് നിർദേശം നൽകി. ആംബുലൻസുകൾ വാങ്ങാൻ ആരോഗ്യവകുപ്പിന് പദ്ധതി അനുവദിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഹരിപ്പാട് ബ്ലോക്ക് ഡെവലപ്മ​െൻറ് ഓഫിസറെ നിർവഹണ ഉദ്യോഗസ്ഥനാക്കാൻ നിർദേശം നൽകി. പൂച്ചാക്കൽ ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നിർവഹണ ചുമതല തൈക്കാട്ടുശേരി ബി.ഡി.ഒക്ക് നൽകി. യോഗത്തിൽ കലക്ടർ വീണ എൻ. മാധവൻ, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എച്ച്1 എൻ1; ജാഗ്രത പാലിക്കണം ആലപ്പുഴ: എച്ച്1 എൻ1 പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആശങ്ക വേണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വൈറസ് രോഗമായ എച്ച്1 എൻ1 പനി പ്രധാനമായും പകരുന്നത് രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴുമാണ്. രോഗാണുക്കളാൽ മലിനവസ്തുക്കൾ സ്പർശിച്ചശേഷം കൈകൾ കഴുകാതെ മൂക്കിലും കണ്ണിലും വായിലും തൊട്ടാൽ രോഗബാധയുണ്ടാകും. എച്ച്1 എൻ1 സാധാരണയായി ഗുരുതരമാകാറില്ലെങ്കിലും ഗർഭിണികൾ, പ്രമേഹരോഗികൾ, പ്രായമേറിയവർ, കുട്ടികൾ എന്നിവരിൽ രോഗം ഗുരതരമായേക്കാം. ഹൃേദ്രാഗം, ആസ്ത്മ തുടങ്ങിയവ ഉള്ളവരിലും രോഗം തീവ്രമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗക്കാർ നിസ്സാര അസുഖലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം. ആരോഗ്യവും രോഗപ്രതിരോധശേഷിയും നിലനിർത്തുക, പോഷകാഹാരങ്ങൾ കഴിക്കുക, രോഗം മറ്റുള്ളവരിലേക്ക് പകരാതെ തടയുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, സാധാരണമല്ലാത്ത ശക്തമായ പനി, തൊണ്ടവേദന, ചുമ, തലവേദന, ശരീരവേദന, കഠിനക്ഷീണം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക. ഇതോടൊപ്പം ഛർദിലും വയറിളക്കവും, ശ്വാസംമുട്ടൽ, നെഞ്ചുവേദന, രക്തം കലർന്ന കഫം എന്നിവയും ഉണ്ടാകാം. ഗർഭിണികൾ ജലദോഷം, ചുമ, തുമ്മൽ, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.