പുതിയ മദ്യനയത്തിന്​ പിന്നിൽ ഞെട്ടിപ്പിക്കുന്ന അഴിമതി ^രമേശ് ചെന്നിത്തല

പുതിയ മദ്യനയത്തിന് പിന്നിൽ ഞെട്ടിപ്പിക്കുന്ന അഴിമതി -രമേശ് ചെന്നിത്തല ഹരിപ്പാട്: മദ്യനയത്തിൽ വെള്ളം ചേർത്ത് ബാർ മുതലാളിമാരുടെ കീശ വീർപ്പിക്കുന്ന പുതിയ തീരുമാനത്തിന് പിന്നിൽ ഞെട്ടിപ്പിക്കുന്ന അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി സർക്കാറി​െൻറ മദ്യനയത്തിനെതിരെയും കേന്ദ്രസർക്കാറി​െൻറ കന്നുകാലി വിൽപന നിരോധനത്തിനെതിരെയും യു.ഡി.എഫ് ഹരിപ്പാട് നിയോജ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം യഥേഷ്ടം ഒഴുക്കാൻ ബാർ മുതലാളിമാർക്ക് ലൈസൻസ് നൽകിയ പിണറായി സർക്കാർ അഴിമതിയുടെ ഒന്നാം വാർഷികമാണ് ആഘോഷിക്കുന്നത്. വികസനത്തി​െൻറ നവകേരള മോഡലിന് പകരം മദ്യത്തി​െൻറ നവകേരള ബ്രാൻഡുകളായിരുന്നു ഒന്നാം വർഷത്തിൽ പിണറായി സർക്കാർ പ്രദർശിപ്പിക്കേണ്ടിയിരുന്നത്. യു.ഡി.എഫ് കേരളത്തിന് മെട്രോയും വിഴിഞ്ഞവും കണ്ണൂർ വിമാനത്താവളവും കണ്ടെയ്‌നർ ടെർമിനലും ഇൻഫോപാർക്കും ടെക്‌നോ സിറ്റിയുമാണ് സമ്മാനിച്ചതെങ്കിൽ പിണറായി സർക്കാർ സംസ്ഥാനത്തിന് കൊലക്കത്തികളും ശവമഞ്ചങ്ങളും വിവിധയിനം വ്യാജമദ്യ ബ്രാൻഡുകളുമാണ് ഒരുവർഷംകൊണ്ട് സമ്മാനിച്ചത്. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി. ബാബുപ്രസാദ്, യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി, യു.ഡി.എഫ് ജില്ല കൺവീനർ അഡ്വ. ബി. രാജശേഖരൻ, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗങ്ങളായ എം.എം. ബഷീർ, എം.കെ. വിജയൻ, കെ.എം. രാജു, ജോൺ തോമസ്, യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ എസ്. രാജേന്ദ്രക്കുറുപ്പ്, എസ്. വിനോദ്കുമാർ, എം.ആർ. ഹരികുമാർ, കെ.കെ. സുരേന്ദ്രനാഥ്, അഡ്വ. എസ്. നൗഷാദ്, അഡ്വ. വി. ഷുക്കൂർ, ജേക്കബ് തമ്പാൻ, എം.ബി. സജി, ശ്രീദേവി രാജൻ, എം. കൃഷ്ണകുമാർ, പി.ജി. ശാന്തകുമാർ, ആർ. മോഹനൻ, ബിനു ചുള്ളിയിൽ, മുഹമ്മദ് അസ്‌ലാം എന്നിവർ സംസാരിച്ചു. ഡി.സി.സി നേതൃയോഗം ആലപ്പുഴ: ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ശനിയാഴ്ച ഉച്ചക്ക് 2.30ന് പ്രസിഡൻറ് അഡ്വ. എം. ലിജുവി​െൻറ അധ്യക്ഷതയിൽ ഡി.സി.സിയിൽ നടക്കും. കെ.പി.സി.സി ഭാരവാഹികൾ, കെ.പി.സി.സി നിർവാഹക സമിതിയംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാർ, പോഷകസംഘടന ജില്ല പ്രസിഡൻറുമാർ എന്നിവർ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.