ekd ank chathan

വയോധികൻ കാറിടിച്ച് മരിച്ചു അങ്കമാലി: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ കാറിടിച്ച് മരിച്ചു. അങ്കമാലി ചെറിയവാപ്പാലശ്ശേരി പുളിയംപറമ്പില്‍ വീട്ടില്‍ ചാത്തനാണ് (82) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.30ന് ചെറിയവാപ്പാലശ്ശേരി സര്‍വിസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണിടിച്ചത്. അവശനിലയിലായ ചാത്തനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണമടഞ്ഞു. ഭാര്യ: പരേതയായ കുറുമ്പ. മക്കള്‍: ഗോപാലന്‍, ഓമന. മരുമക്കള്‍: കാര്‍ത്തു, സുബ്രന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.