കീടങ്ങളെ തുരത്താൻ കർഷകർക്ക്​ സഹായവുമായി കാക്കൂർ സഹകരണ ബാങ്ക്

കൂത്താട്ടുകുളം: തെങ്ങുകൃഷിയെ ബാധിക്കുന്ന വിവിധ ഇനം കീടങ്ങൾക്ക്‌ കെണിയൊരുക്കാൻ കർഷകർക്ക് കൈത്താങ്ങുമായി കാക്കൂർ സർവിസ് സഹകരണ ബാങ്ക്. തിരുമാറാടി പഞ്ചായത്തിലെ എല്ലാ തെങ്ങ് കൃഷിക്കാർക്കുമായാണ് ബാങ്ക് കീടനിയന്ത്രണത്തിന് സൗജന്യ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപയിലേറെ മുടക്കിയാണ് പഞ്ചായത്തിലെ എല്ലാ തെങ്ങിൻ തോട്ടങ്ങളിലും സൗജന്യമായി കീടനിയന്ത്രണ കെണി സ്ഥാപിക്കുന്നത്. ജൈവ രീതിയിെല കീടനിയന്ത്രണ കെണിയുടെ ഉപയോഗവും സാധ്യതകളും അവതരിപ്പിച്ച ഏകദിന സെമിനാർ ബാങ്ക് ഹാളിൽ നടന്നു. വെള്ളായണി കാർഷിക സർവകലാശാല ഗവേഷകൻ ഡോ. രഘുനാഥ് ക്ലാസ് നയിച്ചു. ബാങ്ക് പ്രസിഡൻറ് കെ.കെ. അബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അനിൽ ചെറിയാൻ, കൃഷി ഓഫിസർ സിനു ജോസഫ്, വി.വി. പൗലോസ്, ആനന്ദവല്ലി, പി.വി. ഏലിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.