മൂവാറ്റുപുഴ: ഇന്ത്യൻ നാഷനൽ ലേബർ കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ല പ്രസിഡൻറ് ബി.എ. അഷ്റഫ് ഉദ്ഘാടനം ചെയ്യും. ഉപഭോക്താവിനോട് അപമര്യാദയായി പെരുമാറൽ; തപാൽ വകുപ്പ് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് മൂവാറ്റുപുഴ: ഉപഭോക്താവിനോട് അപമര്യാദയായി പെരുമാറിയതിന് തപാൽ വകുപ്പ് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ലോക് അദാലത് ഉത്തരവായി. പോസ്റ്റൽ ഒാർഡറുകൾക്കും എ.ഡി കാർഡുകൾക്കും ജില്ലയിൽ ഉണ്ടായ വൻക്ഷാമം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ പരാതിപ്പെട്ട പൊതുപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയതിനും സാധനസാമഗ്രികൾ ലഭ്യമാക്കാത്തതിനും നഷ്ടപരിഹാരം നൽകാനും സ്പീഡ് പോസ്റ്റ്, എ.ഡി കാർഡുകളുടെ വിതരണം സുഗമമാക്കാനും നിർേദശിച്ചാണ് എറണാകുളം സ്ഥിരം ലോക് അദാലത് ഉത്തരവായത്. മൂവാറ്റുപുഴ അഴകണ്ണിക്കൽ ടോം ജോസ് സമർപ്പിച്ച ഹരജിയിലാണ് എസ്. ജഗദീശ് ചെയർമാനും സി.രാധാകൃഷ്ണൻ, പി.ജി. ഗോപി എന്നിവർ അംഗങ്ങളുമായ സ്ഥിരം ലോക് അദാലത്തിെൻറ വിധി. പ്രധാനമന്ത്രിയോടുതന്നെ ചോദിച്ച് എ.ഡി കാർഡുകൾ വാങ്ങാൻ പറഞ്ഞതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പ്രധാനമന്ത്രിയിൽനിന്ന് പരാതി പരിഹരിെച്ചന്ന് കത്തു കിട്ടി പിറ്റേദിവസം എ.ഡി കാർഡുകൾ ലഭിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.